SWISS-TOWER 24/07/2023

കോവിഡ് കാലത്ത് മലയാളസിനിമയിലെ യുവതാരങ്ങള്‍ ഒത്തുകൂടുന്നത് എന്തിന്; ജയറാമും കുഞ്ചാക്കോ ബോബനും രഞ്ജിനി ഹരിദാസും അടക്കം നിരവധി പേര്‍ കൂട്ടായ്മയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.09.2020) കോവിഡ് മഹാമാരിയിലൂടെ നാട് കടന്ന് പോകുമ്പോള്‍ മലയാള സിനിമയിലെ ഒരുകൂട്ടം താരങ്ങള്‍ കൂട്ടായ്മയ്ക്കായി സമയം കണ്ടെത്തുന്നു. സാധാരണ ഷൂട്ടിംഗ് സെറ്റുകളിലും മറ്റ് പരിപാടികളിലും മാത്രം കണ്ടുമുട്ടുന്ന താരങ്ങള്‍ക്ക് ഇത് നേരംപോക്ക് മാത്രമല്ല. വരുന്ന സിനിമകളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അഭിനയിക്കാനുളള ഒരുക്കം കൂടിയാണ്. നടന്‍ മുന്നയാണ് ഇവരെയെല്ലാം ഒന്നിപ്പിച്ചത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, നരേന്‍, ബൈജു, രഞ്ജിനി ഹരിദാസ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, പൂജിത മേനോന്‍ എന്നിവര്‍ എന്നും രാവിലെ കൊച്ചി ആസാദ് നഗറിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഒത്തുചേരും. ജോയ് പി ആന്റണി എന്ന കോച്ചാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ദിവസവും രണ്ട് മണിക്കൂര്‍ നേരം താരങ്ങള്‍ ഇവിടെയുണ്ടാകും.

കോവിഡ് കാലത്ത് മലയാളസിനിമയിലെ യുവതാരങ്ങള്‍ ഒത്തുകൂടുന്നത് എന്തിന്; ജയറാമും കുഞ്ചാക്കോ ബോബനും രഞ്ജിനി ഹരിദാസും അടക്കം നിരവധി പേര്‍ കൂട്ടായ്മയില്‍

ജയറാമും കുഞ്ചാക്കോ ബോബനും പാര്‍വതി നമ്പ്യാരും നരേനും ബൈജുവും കൊച്ചിയിലില്ലാത്തത് കൊണ്ട് കുറച്ച് ദിവസമായി വരുന്നില്ലെന്ന് ഷൈജു കുറുപ്പ് പറഞ്ഞു. ഇവരെയെല്ലാം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിച്ച് കണ്ടുമുട്ടുന്നത്. എല്ലാവരും ഷട്ടില്‍ കളിച്ചിട്ട് ഏറെക്കാലമായി. ഒരുമിച്ചുള്ള കളി ശരീരത്തിന് മാത്രമല്ല മനസ്സിനും വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ഷൈജു കുറുപ്പ് പറഞ്ഞു.

കോവിഡ് കാലത്ത് എല്ലാവരും ഓണ്‍ലൈനിലൂടെ മാത്രം കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലൊരു ഗെയിമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സാധാരണ പുറത്ത് പോകാന്‍ തീരെ ഇഷ്ടമില്ലാത്തയാളാണ് താനെന്നും എന്നാല്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ പോയിത്തുടങ്ങിയതോടെ കൂടുതല്‍ ആളുകളെ കാണണമെന്ന് തോന്നിത്തുടങ്ങിയെന്നും രഞ്ജിനി പറഞ്ഞു.

കോവിഡ് കാലത്ത് മലയാളസിനിമയിലെ യുവതാരങ്ങള്‍ ഒത്തുകൂടുന്നത് എന്തിന്; ജയറാമും കുഞ്ചാക്കോ ബോബനും രഞ്ജിനി ഹരിദാസും അടക്കം നിരവധി പേര്‍ കൂട്ടായ്മയില്‍

ലോക് ഡൗണ്‍ കാരണം ചെന്നൈയില്‍ പെട്ട് പോയ മുന്ന ഒരുമാസം മുമ്പ് കൊച്ചിയിലെത്തിയ ശേഷമാണ് കളി തുടങ്ങിയത്. ആസാദ് നഗറിലും പരിസരങ്ങളിലും താമസിക്കുന്ന താരങ്ങളെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഒരുമിപ്പിച്ചതും മുന്നയാണ്. എല്ലാവരും വ്യായാമത്തിനപ്പുറം സ്പോട്സ്മാന്‍ സ്പിരിറ്റില്‍ കളിച്ച് തുടങ്ങിയതോടെ താരസംഘടനയായ അമ്മയ്ക്ക് ഇനി ബാഡ്മിന്റണ്‍ ടീം ഉണ്ടാക്കാമെന്ന് താരങ്ങള്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന താരങ്ങളിലധികവും ജിമ്മിലാണ് പോകാറ്. പലര്‍ക്കും വീട്ടില്‍ ജിമ്മുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തരത്തിലൊരു കൂട്ടായ്മ ഉണ്ടായത് വലിയ കാര്യമാണെന്ന് പല താരങ്ങളും പറയുന്നു.

Aster mims 04/11/2022
Keywords:  During covid period Mollywood artists meet in badminton court, Mollywood, Jayaram, Kunjakko Boban, Parvathy Nambiar, Badminton, Renjini Haridas, Munna, Lockdown, Byju, Shyju Kurup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia