Reviews | പ്രിവ്യു ഷോക് ശേഷം എങ്ങും മികച്ച റിവ്യൂകളുമായി ദുൽഖുറിന്റെ 'ലക്കി ഭാസ്കർ'; വ്യാഴാഴ്ച റിലീസ്

 
dulquers lucky bhaskar receives strong reviews after prev
Watermark

Image Credit: Facebook / Dulquer Salman

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഡബ്ബ് ചെയ്‌തിട്ടുണ്ട്.
● ആന്ധ്രയിലും തെലങ്കാനയിലുമായി 150 ലധികം പ്രീമിയർ ഷോകളാണ് നടന്നത്.

ഹൈദരാബാദ്: (KVARTHA) കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം മികച്ച ഒരു തിരിച്ചുവരവിന് തയ്യാറായിരിക്കുകയാണ് ദുൽഖുർ സൽമാൻ. ലക്കി ഭാസ്കർ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ റിവ്യൂകൾ നൽകുന്ന സൂചനയും അത് തന്നെയാണ്. മലയാളം സിനിമകളെക്കാൾ മറ്റ് ഭാഷകളിലെ സിനിമകളിലൂടെയാണ് ദുൽഖർ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഈ ട്രെൻഡ് തുടർന്ന്, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത പീരിയഡ് ക്രൈം ത്രില്ലർ 'ലക്കി ഭാസ്കർ' എന്ന തെലുഗു ചിത്രത്തിലൂടെയാണ് ദുൽഖർ വീണ്ടും ശ്രദ്ധേയനാകാൻ പോകുന്നത്. ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഡബ്ബ് ചെയ്‌തിട്ടുണ്ട്. സിത്താര എൻ്റർടൈൻമെൻ്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Aster mims 04/11/2022

 

ദീപാവലി റിലീസ് ആയി ബഹുഭാഷകളിൽ പാന്‍ ഇന്ത്യൻ തലത്തിൽ വ്യാഴാഴ്‌ച പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിവ്യൂകൾ പ്രകാരം, 'ലക്കി ഭാസ്കർ' മികച്ച രീതിയിൽ നിർമ്മിച്ച, ആവേശകരമായ ഫിനാൻഷ്യൽ ഡ്രാമയാണ്. ചിത്രം ബ്ലോക്ബസ്റ്റർ ആയിരിക്കുമെന്നും ദുൽഖറിന്റെ പ്രകടനം അത്ഭുതകരമാണെന്നുമാണ് ചിത്രം കണ്ട പലരും സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നത്. 

തെലുങ്ക് എന്റർടെയിൻമെന്റ് ജേണലിസ്റ്റായ ഹരിചരൺ പുടിപ്പെഡ്ഡി ചിത്രത്തിന് അഞ്ചിൽ നാല് സ്റ്റാർ നൽകിയിരിക്കുന്നു. തെലുങ്കിൽ നിന്നുണ്ടായ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറയുന്നു. തെലുങ്കിൽ നിന്ന് ഉണ്ടായ സ്മാർട്ട് ആയ, നന്നായി എഴുതപ്പെട്ട്, നന്നായി സംവിധാനം ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്ന്, ഹരിചരൺ കുറിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ആവേശം നിലനിർത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്തൊരു കഥാപത്രം, എന്തൊരു പ്രകടനം, ദുൽഖറിന്റെ കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും പലരുടെയും പ്രതികരണം. ജി വി പ്രകാശിന്റെ സംഗീതവും സിനിമയെ മികച്ചതാകുന്ന പ്രധാന ഘടകമാണ്.

ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ എന്നിവരും അഭിനയിക്കുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ ചിത്രം ഒരു ബാങ്കറുടെ നിഗൂഢമായ സമ്പത്തിനെ ചുറ്റിപ്പറ്റിയുള്ള മിസ്‌റ്ററിയുടെ കഥയാണ് പറയുന്നത്. 

ബുധനാഴ്ച നൂറോളം പ്രിവ്യു ഷോ ഉണ്ടായിരുന്ന ഈ ചിത്രത്തിന് മികച്ച റിവ്യൂ ലഭിച്ചതിനെ തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലുമായി 150 ലധികം പ്രീമിയർ ഷോകളാണ് നടന്നത്. പ്രിവ്യൂ ഷോകളിലെ അഭിപ്രായങ്ങൾ നാളെ ആദ്യ പ്രദർശനങ്ങൾക്ക് ശേഷവും ലഭിക്കുകയാണെങ്കിൽ വൻ വിജയമാവും ദുൽഖറിനെ കാത്തിരിക്കുന്നത്.

#LuckyBhaskar #DulquerSalmaan #TeluguFilm #VenkyAtluri #PanIndia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script