ചെന്നൈ : (www.kvartha.com 28.04.2017) 'ഓ കാതൽ കൺമണി' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും കോളിവുഡിലേക്ക്. ഇത്തവണ നടികർ തിലകം ജമിനി ഗണേശനായാണ് ദുൽഖർ അഭിനയിക്കുന്നത്. പ്രശസ്ത നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണിത്. കീർത്തി സുരേഷാണ് സാവിത്രിയായി സ്ക്രീനിലെത്തുക.
നാഗ് അശ്വിനാണ് സാവിത്രിയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത്. സാമന്ത ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മനംപോൽ മംഗല്യം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ജെമിനി ഗണേശും സാവിത്രിയും പ്രണയത്തിലായിരുന്നു. വിവാഹിതനായിരുന്ന ജെമിനി ഗണേശൻ സാവിത്രിയെ വിവാഹം ചെയ്യുകയും ചെയ്തു. പക്ഷേ, ഇത് രഹസ്യമായിരുന്നു. സാവിത്രി ഗണേഷ് എന്ന പേര് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് വിവാഹത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
തമിഴിലും തെലുങ്കിലും ഒരേസമയം നിർമിക്കുന്ന ചിത്രത്തിൽ ദുൽഖർ മുഴുനീള നായകനാണെന്ന് നിർമാതാവ് സ്വപ്ന ദത്ത പറഞ്ഞു. തെലുങ്കിൽ ദുൽഖറിന്‍റെ അരങ്ങേറ്റ ചിത്രംകൂടിയായിരിക്കും ഇത്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: After O Kadhal Kanmani, Dulquer Salmaan will be seen in Kollywood once again, this time, as Kadhal Mannan Gemini Ganesan in Nadigayar Thilagam, the biopic of actress Savithri. Directed by Tollywood filmmaker Nag Ashwin, the film has Keerthy Suresh playing the role of the legendary actress
Key Words: Dulquer Salmaan, Kollywood ,Kadhal Mannan Gemini Ganesan, Nadigayar Thilagam, Savithrin, Tollywood , Nag Ashwin, Keerthy Suresh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.