അത് കലക്കി! ദുൽഖർ സൽമാന്റെ ആരാധകർ താരത്തിന്റെ പുതിയ ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്തപ്പോൾ; നിന്റെ എളിമ, നിന്റെ ഭംഗി എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്, വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 21.04.2017) 'ദുൽഖർ സൽമാൻ' ഈ പേര് കേട്ടാൽ ആവേശഭരിതരാകുന്ന ലക്ഷക്കണക്കിന് ആരാധകർ ഇന്ന് താരത്തിനുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടന് കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണാടകയിലുമെല്ലാം ഇഷ്ടക്കാരുണ്ട്. പുതിയ സിനിമയായ കോമ്രേഡ് ഇൻ അമേരിക്ക (സി ഐ എ ) യിലെ പാട്ടിന്റെ റാപ് വേർഷൻ പുറത്തിറക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. നിന്‍റെ എളിമ, നിന്‍റെ ഭംഗി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

അമല്‍ നീരദും ദുൽഖർ ഒന്നിക്കുന്ന സിനിമക്ക് നേരത്തെ തന്നെ വൻ പ്രതീക്ഷയാണുള്ളത്. ദുൽഖർ തന്നെ പാടിയിരിക്കുന്ന ഈ സിനിമയിലെ 'വാനം തിള തിളക്ക്ണ്' എന്ന ഗാനത്തിന്‍റെ ഫാന്‍ വേര്‍ഷനാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. മലയാളം റാപ് റീമിക്സ് ശൈലിയില്‍ ഒരുക്കിയ പാട്ടില്‍ തങ്ങള്‍ ഇപ്പോഴും അവരുടെ കുഞ്ഞിക്കയുടെ ഒപ്പം ഉണ്ടാകും എന്നാണ് ആരാധകര്‍ പറയുന്നത്.

അത് കലക്കി! ദുൽഖർ സൽമാന്റെ ആരാധകർ താരത്തിന്റെ പുതിയ ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്തപ്പോൾ; നിന്റെ എളിമ, നിന്റെ ഭംഗി എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്, വീഡിയോ കാണാം

പോരായ്മകള്‍ ഒരുപാട് തങ്ങള്‍ക്ക് ഉണ്ടെങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഒരുക്കിയ ഗാനം,
ഡിക്യുവിനുള്ള സമ്മാനമാണെന്നും ആരാധകർ പറയുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ സാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. മെയ്‌ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

കുഞ്ഞിക്കാ നീ യൂത്തിൻ പ്രതിരൂപമാ.
DQ ഫാൻസ് ഞങ്ങൾ എന്നും നിന്‍റെ ഒപ്പമാ
എന്നിങ്ങനെ പോകുന്നു വരികള്‍

വീഡിയോ കാണാം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Dulquer Slaman's new film CIA songs 'vanam' remix version has been made by true fans. This song originally sung by Dulquer himself now goes viral in social media. Fans say 'DQ you are our love you are our hero'.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia