ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ 'സോളോ'യിലെ 'സിങ്കക്കുട്ടി' എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 02.10.2017) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്റെ സോളോ സിനിമയിലെ സിങ്കക്കുട്ടി എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി. താരം ഫെയ്സ്ബുക്കിലൂടെയാണ് പാട്ട് പ്രേക്ഷകരിലെത്തിച്ചത്.

ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ ആര്‍തി വെങ്കിടേഷാണ് നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ 'സോളോ'യിലെ 'സിങ്കക്കുട്ടി' എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ് എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഒക്ടോബര്‍ അഞ്ചിന് റിലീസിനൊരുങ്ങുന്ന സോളോക്ക് പലയിടത്തും ഫാന്‍സ് ഷോകള്‍ നടക്കുന്നുണ്ട്. ദുല്‍ഖര്‍ വ്യത്യസ്ത മേക്കോവറില്‍ വരുന്ന ചിത്രമായത് കൊണ്ട് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.


Summary: Dulquer Salman's latest movie solo is ready to release. The team now releases lyrics video of Sinkakkutti song. Film will be released by this October 5.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia