Dulquer Salman | ദുല്‍ഖര്‍ സല്‍മാന്റെ അനൗണ്‍സ്മെന്റിലൂടെ കല്യാണിയുടെ പുതിയ ചിത്രം 'ശേഷം മൈകില്‍ ഫാത്വിമ'

 


തിരുവനന്തപുരം: (www.kvartha.com) ദി റൂട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും നിര്‍മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുന്നത്.

Dulquer Salman | ദുല്‍ഖര്‍ സല്‍മാന്റെ അനൗണ്‍സ്മെന്റിലൂടെ കല്യാണിയുടെ പുതിയ ചിത്രം 'ശേഷം മൈകില്‍ ഫാത്വിമ'

ഗര്‍ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങള്‍ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഇല്ലാതെ, സൈകോ പാതുകള്‍ രക്തം കൊണ്ട് കളം വരയ്ക്കുന്ന പടയൊരുക്കങ്ങള്‍ ഇല്ലാതെ നെഞ്ചില്‍ നിന്നെടുത്ത വാക്കുകള്‍ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അനൗണ്‍സ്മെന്റിലൂടെയാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം.

മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വാക്കുകള്‍ കൊണ്ടൊരു പുത്തന്‍ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ അനൗണ്‍സ്മെന്റ് നിര്‍ത്തുന്നത്. 'ശേഷം മൈകില്‍ ഫാത്വിമ' എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ശഹീന്‍ സിദ്ദീഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം സന്താന കൃഷ്ണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട് നിമേഷ് താനൂര്‍, കോസ്റ്റും ധന്യാ ബാലകൃഷ്ണന്‍, മേക് അപ് റോണെക്‌സ് സേവിയര്‍, എക്‌സിക്യൂടിവ് പ്രൊഡ്യൂസര്‍ രഞ്ജിത് നായര്‍, ചീഫ് അസോസിയേറ്റ് : സുകു ദാമോദര്‍, പബ്ലിസിറ്റി: യെലോ ടൂത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ഐശ്വര്യ സുരേഷ്, മ്യൂസിക് ഡയറക്ടര്‍ ഹെശാം അബ്ദുല്‍ വഹാബ്, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.



   

Keywords: Dulquer Salman's announcement of Kalyani's new film 'After Michael Fathima', Thiruvananthapuram, News, Cinema, Dulquar Salman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia