'ദിവസം കൂടുംതോറും പ്രായം കുറയുന്ന അണ്ണാ, ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല!'; വിക്രം പ്രഭുവിന് ആശംസകള്‍ നേര്‍ന്ന് ഡിക്യു
Jan 16, 2021, 10:23 IST
കൊച്ചി: (www.kvartha.com 16.01.2021) വര്‍ഷങ്ങളായുള്ള ബന്ധമാണ് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്‌കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളും ദുല്‍ഖര്‍ മുന്‍പ് പങ്കുവച്ചിരുന്നു. സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇപ്പോഴിതാ വിക്രമിന് ജന്മദിനാശംസകള്‍ അറിയിച്ച ദുല്‍ഖറിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
വിക്രം പ്രഭുവിനെ അണ്ണാ, ബ്രദര്‍, ഗുരു എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടാണ് ദുല്‍ഖറിന്റെ പിറന്നാള്‍ സന്ദേശം തുടങ്ങുന്നത്.
'അണ്ണാ, ബ്രദര്‍, ഗുരു പിറന്നാള്‍ അണ്ണാ! നിങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22-23 ആയിരിക്കാം. ഞാന്‍ എപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തില്‍ അവിടെ ഒപ്പമില്ലാത്തതില്‍ മിസ് ചെയ്യുന്നു. പക്ഷേ നിങ്ങള്‍ ഉജ്ജുവും ഫാമും എന്തുതന്നെയായാലും എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഉണ്ട്! എപ്പോഴും സ്‌നേഹവും സന്തോഷവും. വീണ്ടും ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല! പിറന്നാള്‍ ആശംസകള്‍ വീണ്ടും മച്ചി!,' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു വിക്രമിന്റെ പിറന്നാള്‍.
Keywords: News, Kerala, Kochi, State, Cinema, Dulquar Salman, Cinema, Entertainment, Social Media, Instagram, Birthday, Dulquer Salman wishes Vikra Prabhu on birthday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.