എങ്ങനെയാണ് ഒരാള്‍ക്ക് ഒരേ ഫ്രെയിമില്‍ ഒരേപോലെ തുടരാനാകുക; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

 


കൊച്ചി: (www.kvartha.com 07.09.2021) 70 ആം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി സിനിമാലോകം. മലയാളത്തിലെയും ഇതര ഭാഷകളിലെയും നിരവധി പ്രമുഖരാണ് താരത്തിന് ആശംസകളുമായെത്തിയത്. എന്നാൽ ഇപ്പോഴിതാ മകനും മലയാളികളുടെ പ്രീയപ്പെട്ട കുഞ്ഞിക്കയുമായ ദുൽഖർ സൽമാൻ തന്റെ വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ നേർത്തന്നതാണ് സോഷ്യൽ മീഡിയയിൽ ചർചാ വിഷയം. മമ്മൂട്ടിയുടെ കൂടെ തോളോട് തോൾ ചേർന്നിരിക്കുന്ന ചിത്രങ്ങളും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

എങ്ങനെയാണ് ഒരാള്‍ക്ക് ഒരേ ഫ്രെയിമില്‍ ഒരേപോലെ തുടരാനാകുക; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

ദുൽഖർ സൽമാന്റെ പോസ്റ്റിന്റെ പൂർണരൂപം:

എക്കാലവും നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. എങ്ങനെയാണ് ഒരാള്‍ക്ക് ഒരേ ഫ്രെയിമില്‍ ഒരേപോലെ തുടരാനാകുക. അനന്തമായി സ്‍നേഹിക്കുന്നു. ഈ കുടുംബത്തില്‍ ജനിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാൻമാരാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അത് സ്വയം ഓര്‍മിക്കുന്നു. സന്തോഷകരമായ ജന്മദിന ആശംസകള്‍. നിങ്ങളുടെ പ്രായം എന്നും പിന്നോട്ടാകട്ടെ എന്ന് ആശംസിക്കുന്നു.


Keywords:  News, Kochi, Kerala, State, Mammootty, Birthday Celebration, Birthday, Dulquar Salman, Entertainment, Silm, Cinema, Dulquer Salman whishes Mammootty on his birthday.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia