SWISS-TOWER 24/07/2023

പിറന്നാള്‍ ദിനത്തില്‍ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 17.04.2021) പിറന്നാള്‍ ദിനത്തില്‍ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പ മമ്മൂട്ടിയുടെയും ഉമ്മ സുല്‍ഫത്തിന്റെയും ഭാര്യ അമാലിന്റെയും മകള്‍ മറിയത്തിന്റെയും ചിത്രങ്ങള്‍ ദുല്‍ഖര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് സഹോദരി സുറുമിക്കൊപ്പമുള്ള ചിത്രങ്ങള്‍ ദുല്‍ഖര്‍ പങ്കുവെച്ചത്. പിറന്നാള്‍ ദിനത്തില്‍ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍
Aster mims 04/11/2022 സുറുമിയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നു. സഹോദരി എന്നതിലുപരി സുറുമി അമ്മയെ പോലെയാണെന്നും സുറുമിയുടെ ആദ്യ മകനെ പോലെയാണ് താനെന്നും ദുല്‍ഖര്‍ പറയുന്നു. സുറുമിയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമെന്നും ദുല്‍ഖര്‍ കുറിച്ചു.

ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'സാധാരണ ഞാനിത് ചെയ്യാറില്ല. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചാണത്. എന്റെ ചുമ്മിത്താത്തയ്ക്ക്/ഇത്തായ്ക്ക്/താത്‌സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങള്‍ എന്റെ ഏറ്റവും പഴയ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാന്‍ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയുമാണ്. നിങ്ങള്‍ വളരെ മനോഹരമായി കൈകാര്യം ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മകളും ഞാനിവിടെ കുറിക്കാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ കൊണ്ട് കളയാതിരിക്കാന്‍ പപ്പ മാറ്റി വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍. നമുക്ക് മാത്രം മനസിലാകുന്ന കളികള്‍ കളിക്കുന്നതും തമാശകള്‍ പറയുന്നതും. ചെറുപ്പം മുതല്‍ സിനിമയോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും പൊതുവായി നമ്മള്‍ കാണിക്കുന്ന ഇഷ്ടം. ഞാന്‍ പ്രശ്‌നത്തിലകപ്പെടുമ്പോള്‍ എനിക്ക് നല്‍കുന്ന പിന്തുണ. മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, അമ്മ.

അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത. പക്ഷെ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഇതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എല്ലാ സമയത്തും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. എനിക്കറിയാം, ഈ നാളുകളില്‍ ഞാനല്‍പം തിരക്കിലായിരുന്നു. അതുകൊണ്ട് എനിക്ക് നിങ്ങളെ അധികം കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ല.

പക്ഷേ, നമുക്കറിയാം അത് ഒന്നിനേയും മാറ്റിയിട്ടില്ലെന്ന്. സന്തോഷം നിറഞ്ഞ വര്‍ഷമാകട്ടെ ഇതെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം- ജന്മദിനാശംസകള്‍ ഇത്ത'.

Keywords:  Dulquer Salman shares pictures with his sister on her birthday, Kochi, News, Dulquar Salman, Birthday Celebration, Cinema, Kerala, Cine Actor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia