'ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും, ഞാന്‍ പോലും അറിയാതെ ദിവ്യമായൊരു ഇഷ്ടം'; സ്‌കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍ക്കുട്ടിയോടുള്ള അടുപ്പം പങ്കുവെച്ച് ദുല്‍ഖര്‍

 



കൊച്ചി: (www.kvartha.com 15.04.2020) പ്രണയവിവാഹം കഴിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആ ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുന്നു. സ്‌കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍ക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ സംഭവമാണ് ദുല്‍ഖര്‍ ആരാധകരോട് പങ്കുവെയ്ക്കുന്നത്.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹം നടന്നതിനെക്കുറിച്ചുനുള്ള കാര്യങ്ങള്‍ പറയുന്നത്. വിട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ മനസ് തുറക്കുന്നു.

'ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും, ഞാന്‍ പോലും അറിയാതെ ദിവ്യമായൊരു ഇഷ്ടം'; സ്‌കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍ക്കുട്ടിയോടുള്ള അടുപ്പം പങ്കുവെച്ച് ദുല്‍ഖര്‍

അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങിയെന്നും എല്ലാവരും ചേര്‍ന്ന് ചേരുന്ന പെണ്‍കുട്ടികളെ തിരക്കുകയായിരുന്നെന്നും ദുല്‍ഖര്‍ ഓര്‍ത്തെടുത്തു. സ്‌കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ഇതിനിടയില്‍ സൂചിപ്പിച്ചു. സുഹൃത്തുക്കള്‍ ഇരുവരുടെയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.

'പിന്നീട് എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാന്‍ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത് എന്ന്'.

അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു.

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടണ്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

Keywords:  News, Kerala, Entertainment, Film, Cine Actor, Cinema, Dulquar Salman, Marriage, Actor Dulquer Salmaan about Wife Amal Sufiya love story
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia