ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്' നവംബറില്‍ തീയറ്ററുകളിലോ? ആകാംക്ഷയോടെ ആരാധകര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.10.2021) ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' നവംബറില്‍ തീയറ്ററുകളിലെത്തുമെന്ന് സൂചന. നേരത്തെ ചിത്രം ഒടിടി റിലീസായിരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഒക്ടോബര്‍ 25ന് തീയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ 'കുറുപ്പ്' തീയറ്ററുകളിലെത്തുമെന്നാണ് റിപോര്‍ടുകള്‍. ഇന്‍ഡ്യയ്ക്ക് പുറത്തും ഈ ചിത്രം റിലീസ് ചെയ്യും.
< !- START disable copy paste -->
ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്' നവംബറില്‍ തീയറ്ററുകളിലോ? ആകാംക്ഷയോടെ ആരാധകര്‍


കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'കുറുപ്പ്'. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുടെയും ചിത്രം പ്രേക്ഷകരിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് സിനിമ കൂടിയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ഒന്നിച്ചാണ് പടം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗഌറു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നടന്നത്.

മൂത്തോന്‍ എന്ന സിനിമയിലുടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് നായിക. കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും പടത്തിലുണ്ട്.


Keywords:  News, Thiruvananthapuram, Cinema, Dulquar Salman, Director, Theater, Hindi, Dubai, Bangalore, Mumbai, Dulquer Salmaan’s Kurup to hit theatres in November.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia