നീ ഇല്ലാത്ത ജീവിതം എനിക്ക് സങ്കല്‍പിക്കാനാകില്ല, എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി; ഭാര്യ അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍
Sep 4, 2021, 14:22 IST
കൊച്ചി: (www.kvartha.com 04.09.2021) നീ ഇല്ലാത്ത ജീവിതം എനിക്ക് സങ്കല്‍പിക്കാനാകില്ല, എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. ഭാര്യ അമാല്‍ സൂഫിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ അമാലിന്റെ നിരവധി ചിത്രങ്ങള്‍കൊപ്പമാണ് ദുല്‍ഖറിന്റെ ഈ മനോഹരമായ കുറിപ്പ്.
തന്റെ ജീവിതത്തിന് അര്‍ഥവും ലക്ഷ്യവും ഉണ്ടാക്കി തന്നത് ഭാര്യയാണ്. തന്റെ നല്ല പങ്കാളി, കുഞ്ഞിന്റെ അമ്മ, തന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കി തന്നു. ഓരോ സ്വപ്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി. തന്റെ ഭയങ്ങളേയും അരക്ഷിതാവസ്ഥയും തീര്‍ത്തു തന്നു. തന്റെ ബലവും ശക്തിയുമെല്ലാം അമാല്‍ ആണെന്നാണ് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നത്.
2011 ലാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരാകുന്നത്. 2017 ലാണ് ഇവര്‍ക്ക് മറിയം എന്ന മകള്‍ ജനിക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഉത്തരേന്‍ഡ്യന്‍ മുസ്ലിം കുടുംബമാണ് അമലിന്റേത്.
നസ്രിയ നസിമും അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. നസ്രിയയുടെ അടുത്ത സുഹൃത്താണ് അമാല്‍. ദുല്‍ഖര്‍ സല്‍മാനും അമാലും അടക്കമുള്ള താരരാജാവ് മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് നസ്രിയയും ഫഹദ് ഫാസിലും കുടുംബവും.
തനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പുള്ള വ്യക്തിയെന്നാണ് നസ്രിയ അമാലിനൊപ്പമുള്ള ഫോടോ പങ്കുവെച്ച് പറഞ്ഞത്. ഒരു കുഞ്ഞനുജത്തിയുടെ സാമിപ്യം ആവശ്യമുള്ളപ്പോഴെല്ലാം താന്‍ അരികിലുണ്ടാകുമെന്നും നസ്രിയ പറയുന്നു.
നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും അമാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഫോടോ പങ്കുവെച്ചിട്ടുണ്ട്.
Keywords: Dulquer Salmaan wishes wife Amaal on birthday, says can't imagine my life without you, Kochi, News, Dulquar Salman, Birthday Celebration, Social Media, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.