SWISS-TOWER 24/07/2023

Dulquer Salmaan | 'സീതാരാമം' കണ്ടപ്പോള്‍ കരഞ്ഞുപോയി; ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) സീതാരാമം ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ നായകനായെത്തിയ തെലുങ്ക് ചിത്രത്തിനു മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് പ്രേക്ഷകര്‍ക്കു നന്ദി അറിയിച്ച് കുറിപ്പുമായി ദുല്‍ഖര്‍ എത്തിയത്. 

സീതാരാമം ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് റിലീസ് ദിവസം താന്‍ കരഞ്ഞുപോയെന്നും ചിത്രം ഏറ്റെടുത്തതിനു പ്രേക്ഷകരോടു നന്ദി അറിയിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

'തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം 'ഓകെ ബംഗാരം'(ഓ.കെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയില്‍ നിന്ന് അളവറ്റ സ്നേഹവും ലഭിച്ചു.

പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. 'മഹാനടി'യില്‍ ജെമിനിയായി അഭിനയിക്കാന്‍. ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്നേഹവും ബഹുമാനവും നല്‍കി. 
Aster mims 04/11/2022

സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം 'അമ്മഡി' എന്ന വിളികള്‍ പതിവായി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നിവ ഡബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും അവയ്ക്ക് നിങ്ങള്‍ നല്‍കിയ സ്നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.

Dulquer Salmaan | 'സീതാരാമം' കണ്ടപ്പോള്‍ കരഞ്ഞുപോയി; ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍

സ്വപ്നയും ഹനുവും സീതാരാമവുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ നിലവാരമുള്ള സിനിമ നല്‍കുമെന്ന് അറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് സീതാരാമം.

അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി. സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.

തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി.

സ്നേഹപൂര്‍വം നിങ്ങളുടെ,

റാം

(ദുല്‍ഖര്‍ സല്‍മാന്‍)

Dulquer Salmaan | 'സീതാരാമം' കണ്ടപ്പോള്‍ കരഞ്ഞുപോയി; ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍


Keywords: Dulquer Salmaan pens emotional note for Telugu fans after Sita Ramam success: Thank you for making me feel like your own, Chennai, News, Cinema, Cine Actor, Dulquar Salman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia