ദുല്‍ഖറിന് തമിഴിലും നിറയെ ആരാധകര്‍; ഷൂട്ടിങ് സ്ഥലങ്ങളില്‍ ജനക്കൂട്ടങ്ങള്‍

 


തിരുപ്പൂര്‍: (www.kvartha.com 22.10.2016) മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന് തമിഴിലും നിറയെ ആരാധകരാണ്. ദുല്‍ഖറിനെ കാണാന്‍ വന്‍ ജനകൂട്ടങ്ങളാണ് എത്തുന്നത്. തമിഴില്‍ രണ്ടു ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ ദുല്‍ഖറിനേയും എഴുതി ചേര്‍ത്തുകഴിഞ്ഞു.

കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ ആരംഭിച്ച ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഷൂട്ടിങ് സ്ഥലം ജനക്കൂട്ടങ്ങള്‍ കൊണ്ടു നിറഞ്ഞു. ദുല്‍ഖര്‍ വരുന്നതറിഞ്ഞ് ഒരു നോക്ക് കാണാന്‍ വലിയ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്.

ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ദുല്‍ഖറെത്തുമ്പോള്‍ അച്ഛന്‍ വേഷത്തില്‍ മുകേഷ് എത്തുന്നു. തമിഴ് നടി ഐശ്വര്യ രാജേഷ് ആണ് ദുല്‍ഖറിന്റെ നായിക.

അനുപമ പരമേശ്വരന്‍, വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്ന എന്നിവരും വിവിധ കഥാപാത്രങ്ങളവതരിപ്പിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. വിക്രമാദിത്യന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ദുല്‍ഖറും വീണ്ടും ഒന്നിക്കുകയാണ്.
.
ദുല്‍ഖറിന് തമിഴിലും നിറയെ ആരാധകര്‍; ഷൂട്ടിങ് സ്ഥലങ്ങളില്‍ ജനക്കൂട്ടങ്ങള്‍


Keywords: Tamilnadu, National, India, Malayalam, Actor, Dulkar Salman, Cinema, Mollywood, Entertainment,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia