കുറുപ്പ് തിയേറ്ററുകളിൽ; അതിഗംഭീര സ്വീകരണം

 


കൊച്ചി: (www.kvartha.com 12.11.2021) ദുൽഖർ സൽമാൻ നായകനായി എത്തുന്ന ക്രൈം ത്രിലർ 'കുറുപ്പ്' ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിന് ആദ്യദിനങ്ങളില്‍ തന്നെ ഗംഭീര സ്വീകരണം. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  
കുറുപ്പ് തിയേറ്ററുകളിൽ; അതിഗംഭീര സ്വീകരണം



കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന് പുറമേ ഒരു വലിയതാര നിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, മായാ മേനോന്‍, വിജയരാഘവന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ തിയേറ്ററില്‍ പ്രവേശനമുള്ളൂ. ബുകിങ് ആരംഭിച്ച് നിമിഷനേരംകൊണ്ടുതന്നെ ഹൗസ്ഫുള്‍ ആയാണ് ചിത്രം തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്.


Keywords:  Kochi, Entertainment, News, Cinema, Cine Actor, Dulquar Salman, Actor, COVID-19, Theater, Release, Dulquer Movie Kurup in theatre; Houseful in the early days.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia