SWISS-TOWER 24/07/2023

കേരളത്തിന് സാന്ത്വനവുമായി ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും; ഉദ്ഘാടനത്തിന് ലഭിച്ച തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 09.09.2018) പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിന് സാന്ത്വനവുമായി വീണ്ടും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അടുത്തിടെ കരുനാഗപ്പള്ളിയില്‍ ഒരു ജൂവലറി ഉദ്ഘാടനത്തിന് ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് താരം പറഞ്ഞു.

തിങ്ങിക്കൂടിയ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ദുല്‍ഖറിന്റെ ഈ പ്രഖ്യാപനം. നിറഞ്ഞ കൈയ്യടിയോടെയാണ് ദുല്‍ഖറിന്റെ വാക്കുകളെ ആരാധകര്‍ സ്വീകരിച്ചത്. 'ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ആര്‍ക്കും പരിക്കേല്‍ക്കരുത്. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം, ഒരുപാട് ഇഷ്ടം, ഒരുപാട് ഉമ്മ', ദുല്‍ഖര്‍ പറഞ്ഞു.

  കേരളത്തിന് സാന്ത്വനവുമായി ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും; ഉദ്ഘാടനത്തിന് ലഭിച്ച തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dulquer donates his remuneration for an Inauguration function, Kochi, News, Inauguration, Dulkar Salman, Chief Minister, Compensation, Injured, Protection, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia