നായികയെ ദുല്‍ഖര്‍ സല്‍മാന്‍ അസിസ്റ്റന്റ് ഡയറക്ടറാക്കി; മണിയറയിലെ അശോകനിലെ ആ സംഭവം പ്രേമം നായിക അനുപമ പറയുന്നു
Aug 16, 2020, 20:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.08.2020) പ്രേമത്തിലെ മേരിയെ അനശ്വരമാക്കി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ യുവനടി അനുപമ പരമേശ്വരന് സംവിധായിക ആവുക എന്നതും വലിയ മോഹമാണ്. മണിയറിലെ അശോകന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ചെന്നപ്പോള്‍ അതിനൊരു തുടക്കം കിട്ടുമെന്ന് ഒരിക്കലും താരം പ്രതീക്ഷിച്ചിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ അതിന് വഴിയൊരുക്കി എന്നത് ഇരട്ടിമധുരം നല്‍കുന്നെന്ന് അനുപമ പറയുന്നു.
ദുല്‍ഖര്‍ നായകനായ എ ബ സി ഡിയിലെ സുഹൃത്തിന്റെയും 1983ലെ സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തിലൂടെയും മലയാളികളെ ചിരിപ്പിച്ച ഗ്രിഗറി ആദ്യമായി നായകനാകുന്ന സിനിമയാണ് മണിയറയിലെ അശോകന്‍. ഗ്രിഗറിയുടെ നായികയായ ശ്യാമ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച, ഉണ്ണിമായേ... എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതിനിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവങ്ങള്‍ അനുപമ പരമേശ്വരന്‍ പങ്കുവയ്ക്കുന്നത്.
നായികയാണെങ്കിലും തനിക്ക് എട്ട് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന് അനുപമ പറഞ്ഞു. ഷൂട്ടിംഗ് നല്ല രസമായിരുന്നു. തന്റെ ഭാഗം തീര്‍ന്നതോടെ വീട്ടിലേക്ക് മടങ്ങി. അവിടെ എത്തിയപ്പോള്‍ എല്ലാവരെയും മിസ് ചെയ്യുന്നത് പോലെ തോന്നി. അങ്ങനെയാണ് സുഹൃത്തും നടനുമായ ദുല്‍ഖറിനെ ഫോണില്‍ വിളിച്ചത്. അനുപമയുടെ സംവിധാന മോഹം അറിയാമായിരുന്ന ദുല്‍ഖര്‍ അതേക്കുറിച്ച് അന്വേഷിച്ചു. ഈ സിനിമയില്‍ അസിസ്റ്റന്റായി ജോലി ചെയ്തു കൂടേ എന്നും ചോദിച്ചു. ഉടന്‍ തന്നെ താരം സമ്മതിച്ചു. നേരെ സെറ്റിലേക്ക് വെച്ച് പിടിച്ചു. ഷൂട്ടിംഗിന് പുറമേ പോസ്റ്റ് പ്രൊഡക്ഷനിലും ജോലി ചെയ്തു.
എങ്ങനെയാണ് സിനിമ സൃഷ്ടിക്കുന്നതെന്ന് അറിയാന്‍ പണ്ട് മുതലേ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് അനുപമ പറഞ്ഞു. സ്‌ക്രീനിന് പിന്നില്‍ എന്തായിരിക്കും നടന്നതെന്ന് ഓരോ സിനിമ കാണുമ്പോഴും ആലോചിക്കും. സിനിമയുടെ മാജിക് അവിടെയാണ് നടക്കുന്നത്. മണിയറയിലെ അശോകനില്‍ അസിസ്റ്റന്റായി രാവിലെ മുതല്‍ രാത്രി വരെ ദിവസങ്ങളോളം ജോലി ചെയ്തിട്ടും യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ലെന്നും ചെറിയ പരിക്ക് പോലും പറ്റിയില്ലെന്നും താരം പറയുന്നു.
എല്ലാ ദിവസവും രാത്രി വളരെ സന്തോഷത്തോടെയായിരുന്നു ഉറങ്ങാന്‍ പോയിരുന്നത്. പ്രേമത്തിന് ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് അദ്ദേഹത്തിന്റെ അസിസ്റ്റന്റായി നില്‍ക്കാന്‍ അവസരം തരുമോ എന്ന് ചോദിച്ചിരുന്നു. അല്‍ഫോണ്‍സിന്റെ അടുത്ത പടത്തില്‍ സംവിധാന സഹായി ആകുമെന്നും അനുപമ പറഞ്ഞു.
Keywords: Dulquer changed heroin as an assistant director; Premam fame Anupama reveals the story, Anupama Parameswaran, Dulquer Salman, Premam, Alphons Putran, Assistant Director, Magic, Shooting, Post Production, Heroin, Gregory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

