ഇളയദളപതിയെ ഞെട്ടിച്ച് ദുല്‍ഖറിന്റെ റാംപ് വാക്ക് തരംഗമാകുന്നു; അച്ഛനാണ് തന്റെ ഹീറോ എന്ന് ഡി ക്യൂ, വീഡിയോ കാണാം

 


ചെന്നൈ: (www.kvartha.com 06.07.2017) തമിഴ് സൂപ്പര്‍ താരം ഇളയദളപതി വിജയിയുടെ മുന്നില്‍ മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ റാംപ് വാക്ക് വീഡിയോ തരംഗമാവുന്നു. ഒരു സ്വകാര്യ അവാര്‍ഡ് നിശയില്‍ വച്ചാണ് താരത്തിന്റെ റാംപ് വാക്ക്. വിജയ്, ശിവകാര്‍ത്തികേയന്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ വേദിയിലിരിക്കുമ്പോഴാണ് അവതാരകന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് ദുല്‍ഖര്‍ റാംപ് വാക്ക് നടത്തിയത്.

അതിനിടെ മമ്മൂട്ടി ഫാനാണോ അതോ മോഹന്‍ലാല്‍ ഫാനാണോ എന്നു ചോദിച്ചുകൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടി രംഗത്തെത്തിയത് ദുല്‍ഖറിനെ കുഴക്കി. ''അതു കൊഞ്ചം കഷ്ടം. എനക്ക് രണ്ടു പേരുമേ ഈക്വലാ പുടിക്കും. ആനാ അപ്പ താന്‍ എനക്ക് നമ്പര്‍ വണ്‍'' ഇതായിരുന്നു പെണ്‍കുട്ടിക്ക് ദുല്‍ഖറിന്റെ മറുപടി.

 ഇളയദളപതിയെ ഞെട്ടിച്ച് ദുല്‍ഖറിന്റെ റാംപ് വാക്ക് തരംഗമാകുന്നു; അച്ഛനാണ് തന്റെ ഹീറോ എന്ന് ഡി ക്യൂ, വീഡിയോ കാണാം

മാത്രമല്ല വിജയിയുടെ ആരാധകനാണ് താനെന്നും ദുല്‍ഖര്‍ വേദിയില്‍ വച്ച് പറഞ്ഞു. ചടങ്ങില്‍ മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ദുല്‍ഖറിനു ശിവകാര്‍ത്തികേയന്‍ സമ്മാനിച്ചു.




Keywords:  Dulquer and Nivin Ramp walk together at BGM 2017,chennai, News, Cinema, Entertainment, National, Award.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia