നാര്‍ക്കോട്ടിക്സ് ബ്യൂറോ നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെ നടി ശ്വേത കുമാരി അറസ്റ്റില്‍

 


മുംബൈ: (www.kvartha.com 05.01.2021) നാര്‍ക്കോട്ടിക്സ് ബ്യൂറോ നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെ കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ മിറ-ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈദരാബാദ് സ്വദേശിയും 27കാരിയുമായ താരം പിടിയിലായത്. നടിയുടെ പക്കല്‍ നിന്നും 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) പിടിച്ചെടുത്തു. 

കുറഞ്ഞ ബജറ്റ് ചിത്രങ്ങളില്‍ ഉപനായികയായി അഭിനയിച്ച ടോളിവുഡ് നടിയായി ശ്വേതയെ നിരവധി മാധ്യമങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അത് സ്ഥിരീകരിക്കുന്ന വിവരങ്ങളോ തെളിവുകളോ ഇല്ല. എന്നിരുന്നാലും, 2015 ലെ കന്നഡ ചിത്രമായ 'റിംഗ് മാസ്റ്റര്‍' എന്ന ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു.  നാര്‍ക്കോട്ടിക്സ് ബ്യൂറോ നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെ നടി ശ്വേത കുമാരി അറസ്റ്റില്‍
ഗോവയിലും മഹാരാഷ്ട്രയിലുമായി നര്‍കോട്ടിക്സ് ബ്യൂറോ (എന്‍സിബി) നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നായി മയക്കുമരുന്നു പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചര്‍ച്ചയാകുന്നത്. ഇതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയില്‍ കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമ താരങ്ങള്‍ക്ക് മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചു. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗില്‍റാണിയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.

Keywords:  Drugs Racket: South actress Shweta Kumari arrested by NCB in Mumbai, Mumbai, News, Actress, Arrested, Hyderabad, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia