'ദൃശ്യം' സിനിമയുടെ സംവിധായകന്‍ നിശികാന്ത് കാമത്ത് അന്തരിച്ചു; കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

 


മുംബൈ: (www.kvartha.com 17.08.2020) ബോളിവുഡ് ചിത്രം ദൃശ്യം സിനിമയുടെ സംവിധായകന്‍ നിശികാന്ത് കാമത്ത് (50)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖവും മറ്റ് അസുഖങ്ങളും അലട്ടിയിരുന്ന നിശികാന്ത് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. മറാത്തി നടന്‍ ജയ് വന്ത് വഡ് കര്‍ ആണ് മരണവിവരം പുറത്തുവിട്ടത്. നേരത്തെ നിഷികാന്ത് മരണത്തോട് മല്ലിടുകയാണെന്ന്  നടന്‍ ശരത് ഖേല്‍കര്‍ പറഞ്ഞിരുന്നു. 

ഇതിനുപിന്നാലെ സിനിമ നിര്‍മാതാവ് മിലാപ് സാവേരി നിശികാന്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരുന്നു. ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ് നിശികാന്ത് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹം മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് മിലാപ് പറഞ്ഞത്. 

'ദൃശ്യം' സിനിമയുടെ സംവിധായകന്‍ നിശികാന്ത് കാമത്ത് അന്തരിച്ചു; കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

അതിനിടെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നത് തിങ്കളാഴ്ച വൈകുന്നേരം 4.24 മണിയോടെ ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയില്‍ വെച്ചാണ് മരണം. പ്രസ്താവനയിലൂടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

മറാത്തി ചലച്ചിത്രമായ ഡൊംബിവാലി ഫാസ്റ്റ് (2005) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച കാമത്ത് 2008 ല്‍ തന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമായ മുംബൈ മേരി ജാന്‍ നിര്‍മ്മിച്ചു.

അഭിനയത്തിലേക്കുള്ള നിശികാന്തിന്റെ ആദ്യ ചുവടുവെയ്പ്പ് 2004 ല്‍ ഹിന്ദി ചിത്രമായ ഹവ അനി ഡേയിലൂടെയാണ് .  ബോളിവുഡില്‍ സ്വന്തം ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ കഴിഞ്ഞു. ബോളിവുഡ് സിനിമകളായ ഫോഴ്സ്, ദൃശ്യം, റോക്കി ഹാന്‍ഡ്സോം, മഡാരി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 

ഡാഡി, റോക്കി ഹാന്‍ഡ്സോം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചും കാമത്ത് തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു.

ദി ഫൈനല്‍ കോള്‍, റംഗ്ബാസ് ഫിര്‍സ് എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു നിശികാന്ത്.

Keywords:  ‘Drishyam’ director Nishikant Kamat passes away, News, Mumbai, Dead, Dead body, Hospital, Treatment, Bollywood Director, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia