മാധവന്‍ വൈദ്യര്‍ക്ക് വേണ്ടത് പണവും പ്രശസ്തിയും; അദ്ദേഹം നല്‍കുന്ന മരുന്നുകള്‍ ഒരു കാരണവശാലും കൊടുക്കരുതെന്ന് ജഗതിയുടെ കുടുംബത്തോട് ഡോ സുല്‍ഫി നൂഹ്
Dec 26, 2018, 13:43 IST
(www.kvartha.com 26.12.2018) നടന്‍ ജഗതി ശ്രീകുമാറിന്റെ അസുഖം ഭേദമാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ മാധവന്‍ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ്. തന്റെ ഫേസ്ബുക്കിലൂടെയാണ് മാധവന്‍ വൈദ്യര്‍ക്കെതിരെ സുല്‍ഫി രംഗത്തെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dr Sulfi Noohu Facebook post against Madhavan Vaidyar, Actor, News, Facebook, Post, Health, Health & Fitness, Social Network, Cinema, Entertainment, Kerala.
പ്രശസ്തിയും പണവും മാത്രമാണ് വൈദ്യരുടെ ലക്ഷ്യമെന്നും ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്നുമാണ് തനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തോട് പറയാനുള്ളതെന്നും സുല്‍ഫി നൂഹ് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'മഹാനടനെ തൊട്ടുതലോടി സംതൃപ്തനായി അദ്ദേഹം പൊയ്ക്കോട്ടെ
മഹാനടന്‍ ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുതലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു. സത്യാവസ്ഥ അറിയില്ല. ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാധ്യമങ്ങളില്‍ കാണുന്നു.
മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു ' നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല' എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച് അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.
അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. അത്ഭുത ചികിത്സകന്‍ വന്നോട്ടെ. മഹാനടനെ തൊട്ടു തലോടി സംതൃപ്തിയടഞ്ഞു സാമ്പത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ. എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്....മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.
തൊട്ടുതലോടി അദ്ദേഹം പൊയ്ക്കോട്ടെ. അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്പര്‍ശവും അല്പം പ്രശസ്തിയും കുറച്ചു പണവും മാത്രം.
ഡോ സുല്‍ഫി നൂഹു
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് സ്വദേശിയായ മാധവന്‍ വൈദ്യര്‍, ജഗതി ശ്രീകുമാറിന്റെ അസുഖം താന്‍ ഭേദമാക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. തന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ ജഗതി പഴയ പോലെ എഴുന്നേറ്റ് നടക്കുമെന്നാണ് വൈദ്യര്‍ ഉറപ്പു നല്‍കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.