നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും ശ്രീനിവാസന്‍ രംഗത്ത്; ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ലെന്ന് നടന്‍

 


കൊച്ചി: (www.kvartha.com 09.09.2017) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല. ദിലീപ് തെറ്റു ചെയ്‌തെന്നും വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു അന്ന് ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസന്‍ പറഞ്ഞത്.

 നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും ശ്രീനിവാസന്‍ രംഗത്ത്; ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ലെന്ന് നടന്‍


നേരത്തെ, ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ആലുവ ജയിലില്‍ ദിലീപിനെ കണ്ടശേഷം ഗണേഷ് കുമാര്‍ പറഞ്ഞു. അതിനിടെ ദിലീപിനെ കാണാന്‍ താരങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ ആലുവ സബ് ജയിലില്‍ എത്തിക്കൊണ്ടിരിക്കയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Cinema, Actress, Dileep, Sreenivasan, Don't think Dileep will do such a foolish thing: Sreenivasan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia