രജനീ ഡാ! ഹിന്ദി പൊതുഭാഷ നടക്കില്ലെന്ന് തമിഴകത്തിന്റെ കബാലി; അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തെക്കാള്‍ വലിയ പ്രക്ഷോഭം നടക്കുമെന്ന് കമല്‍ഹാസന്‍
Sep 19, 2019, 08:15 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 19.09.2019) ഹിന്ദി രാജ്യത്തെ പൊതുഭാഷയാക്കണമെന്ന അമിത് ഷായുടെ വാദത്തിന് മാസ് മറുപടിയുമായി തമിഴകത്തിന്റെ സിനിമാ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഹിന്ദി പൊതുഭാഷയാക്കണമെന്ന വാദം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് മാത്രമല്ല ഏതൊരു രാജ്യത്തിന്റെയും ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരു പൊതു ഭാഷയുണ്ടാകുന്നത് നല്ല കാര്യമാണ്. എന്നാല്‍, ഇന്ത്യയില്‍ ഒരു പൊതുഭാഷ കൊണ്ടുവരിക എന്നത് നിര്‍ഭാഗ്യവശാല്‍ നടക്കില്ല. ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തെക്കാള്‍ വലിയ പ്രക്ഷോഭം നടക്കുമെന്ന് മക്കള്‍നീതിമയ്യം നേതാവും നടനുമായ കമലഹാസന്‍ നേരത്തെ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Tamilnadu, Tamil, News, Hindi, Rajanikanth, Cinema, Politics, Don't impose Hindi; common language not possible in India: Rajini

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.