കാർത്തികിനെ ഒറ്റയ്ക്കു വിടുക, സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്: കരൺ ജോഹറിനെതിരെ കങ്കണ

 


ന്യൂഡെൽഹി: (www.kvartha.com 29.04.2021) ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തിൽ കരൺ ജോഹറിനെതിരെ കങ്കണ റണൗട്ട്. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും ബോളിവുഡിലെ തരംതിരിവിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ കുറ്റപ്പെടുത്തി.

‘സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ എത്തിയത്. അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റയ്ക്കു തന്നെയാണ്. കരൺ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ അയാളെ നിർബന്ധിതനാക്കരുത്.’–കങ്കണ പ്രതികരിച്ചു.

‘ഇതുപോലുള്ളവരെ പേടിക്കേണ്ട കാർത്തിക്. ഇതുപോലെയുള്ള വാർത്തകളും റിലീസ് അനൗൺസ്മെന്റും ചെയ്ത് നിന്നെ തകർക്കാൻ അവർ നോക്കും. നീ നിശബ്ദനമായി ഇരിക്കുക. സുശാന്തിനെ അയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പറഞ്ഞു പരത്തിയതെന്നും കങ്കണ പറഞ്ഞു.

കാർത്തികിനെ ഒറ്റയ്ക്കു വിടുക, സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്: കരൺ ജോഹറിനെതിരെ കങ്കണ

യുവതാരം കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന കഥാപാത്രങ്ങൾ. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കോവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. അതിനിടെയാണ് കാർത്തിക്കിന് പകരം അക്ഷയ് കുമാറിനെ നായകനാക്കാൻ കരൺ ജോഹർ തീരുമാനിക്കുന്നത്. കാർത്തിക്കുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് നായകനെ മാറ്റിയതെന്നായിരുന്നു ആരോപണം

കോവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം മാറ്റി വയ്ക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയില്‍ കാര്‍ത്തിക് അഭിനയിക്കാന്‍ പോയതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നുമാണ് റിപോർടുകൾ പുറത്തുവരുന്നത്.
എന്നാൽ ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ പ്രൊഡക്‌ഷന്‍സിന്റെ തീരുമാനം.

Keywords:  News, New Delhi, Bollywood, Cinema, Entertainment, Film, Actor, Actress, 'Don't go after him like Sushant': Kangana Ranaut tells Karan Johar after Kartik Aaryan's ouster from  Dostana 2.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia