കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഡോക്ടര്‍മാരുടെ നൃത്തച്ചുവടുകള്‍: കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങള്‍
May 16, 2021, 20:05 IST
മുംബൈ: (www.kvartha.com 16.05.2021) കോവിഡ് കേസുകള്‍ ലോകമെമ്പാടും പ്രകമ്പനം കൊള്ളിച്ച സാഹചര്യത്തില്‍ രാജ്യം മുഴുവനും ആശങ്കയിലാണ്. കോവിഡ് രോഗികളും കോവിഡ് മരണങ്ങളും നാള്‍ക്കുനാള്‍ കുതിച്ചുയരുമ്പോള്‍ ആരോഗ്യ മേഖല വളരെ വലിയ പ്രതിസന്ധിഘട്ടങ്ങളാണ് തരണം ചെയ്ത് കൊണ്ടിരിക്കുന്നത്.
കോവിഡ് വെല്ലുവിളികളില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ആശുപത്രി വരാന്തയില്‍ സ്വയംമറന്ന് നൃത്ത ചുവടുകള്‍ വെയ്ക്കുന്ന ഡോക്ടര്‍മാരുടെ വിഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി അതിജീവനത്തിന്റെ സന്ദേശം നൃത്തത്തിലൂടെ അവതരിപ്പിക്കുക എന്നതാണ് ഈ ഡോക്ടര്‍മാരുടെ മുഖ്യ ലക്ഷ്യം.
ബോളിവുഡ് സൂപര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ 'സീട്ടി മാര്‍' എന്ന പുത്തന്‍ ഗാനത്തിനാണ് ഇവിടെ ഡോക്ടര്‍മാര്‍ ചുവടുവച്ചത്. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചാണ് ഡോക്ടര്‍മാര്‍ നൃത്തം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിഡിയോ വൈറലായത്.
ആവേശത്തോടെ വിഡിയോ ഏറ്റെടുത്ത സോഷ്യല്‍ മീഡിയയില്‍ ചിത്രത്തില്‍ സല്‍മാന്റെ നായികയായ ദിഷാ പഠാണിയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. 'യഥാര്‍ഥ താരങ്ങള്‍' എന്നു പറഞ്ഞാണ് ദിഷ വിഡിയോ പങ്കുവച്ചത്.
ഇതിനു മുമ്പും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഡിയോകള്‍ ആരോഗ്യ മേഖലകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Keywords: Doctors dance to Salman Khan’s Radhe song Seeti Maar in viral video. Disha Patani reacts, Mumbai, News, Bollywood, Cinema, Salman Khan, Video, Hospital, National, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.