നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം; നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു
Mar 25, 2019, 11:01 IST
ചെന്നൈ: (www.kvartha.com 25.03.2019) നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊലൈയുതിര്‍ കാലം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം.
പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും താരം ലൈംഗികച്ചുവയോടെ പരാമര്‍ശം നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന കാരണത്താല്‍ രാധാരവിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഞായറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ 'നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്' എന്നു പറഞ്ഞ ശേഷമായിരുന്നു നയന്‍ താരയ്‌ക്കെതിരായ താരത്തിന്റെ അശ്ലീല പരാമര്‍ശം.
'തമിഴ്‌നാട്ടിലെ ജനങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കുമപ്പുറം അവര്‍ ഇപ്പോഴും താരമായിരിക്കാന്‍ കാരണം. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു. ഇപ്പോള്‍ അഭിനയിക്കുന്നവര്‍ക്ക് എന്ത് തന്നെയായാലും കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം. എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്'എന്നും രാധാ രവി പറഞ്ഞു.
താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. തുടര്‍ന്ന് ഗായിക ചിന്മയി, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തുടങ്ങിയവര്‍ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമര്‍ശം ഇങ്ങനെ- എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേര്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു വലിയ ചിത്രം.
അതേസമയം ദക്ഷിണേന്ത്യന്‍ ഡബ്ബിങ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ രവിക്കെതിരെ സിനിമാ സംഘടനാ പ്രമുഖരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മീ ടൂ മുന്നേറ്റത്തിന്റെ ഭാഗമായും രാധാ രവിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: DMK suspends partyman Radha Ravi after he slut shames Nayantara, chennai, News, Controversy, Politics, DMK, Suspension, Cine Actor, Actress, Nayan Thara, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.