എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പിന്തുണയ്ക്കണോ: വിവാദങ്ങളില്‍ പ്രതികരിച്ച് നടി ദിയ കൃഷ്ണ
Apr 10, 2021, 19:06 IST
കൊച്ചി: (www.kvartha.com 10.04.2021) എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പിന്തുണയ്ക്കണോ? വിവാദങ്ങളില്‍ പ്രതികരിച്ച് നടി ദിയ കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ ഇന്‍സ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും ദിയ വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായും ഫോളോവേഴ്‌സുമായും പങ്കുവയ്ക്കാറുണ്ട്.
വിവാദങ്ങളിലേക്ക് തന്റെ കുടുംബത്തെയും റിലേഷന്‍ഷിപ്പിനെയും വലിച്ചിഴച്ചാതണ് ദിയയെ ചൊടിപ്പിച്ചത്. അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി.
'എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല.
പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ? സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപോര്‍ട് ചെയ്യണോ?' ദിയ രോഷത്തോടെ ചോദിക്കുന്നു.
Keywords: Diya Krishna Gives Reply To Viral Video And Slams Against Her Relationship, Kochi, News, Cinema, Actress, Controversy, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.