ഞാൻ സന്യാസിനിയല്ല, പ്രണയിച്ച് തന്നെ വീണ്ടും വിവാഹം കഴിക്കുമെന്ന് അമല പോൾ

 


ചെന്നൈ: (www.kvartha.com 16.06.2017) എ എൽ. വി​ജ​യുയമായുള്ള വി​വാഹ ബ​ന്ധം വേർ​പെ​ടു​ത്തി​യെ​ന്നു പ​റ​ഞ്ഞ് ക​ര​ഞ്ഞി​രി​ക്കാ​നില്ലെന്ന് നടി അ​മ​ലാ പോൾ. ഉ​റ​പ്പാ​യും താൻ ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കു​മെന്നും, അത് പ്രണയ വിവാഹമായിരിക്കുമെന്നും അമല പോൾ പറഞ്ഞു. ഒ​രു ത​മി​ഴ് മാ​സി​ക​യ്ക്കു നൽ​കിയ അ​ഭി​മു​ഖ​ത്തിലാണ് അമല മനസ്സുതുറന്നത്.

ആദ്യ വിവാഹം പരാജയപ്പെട്ടു,വേർപിരിഞ്ഞു എന്നത് സത്യമാണ്. അതോർത്ത് വിഷമിച്ചിരിക്കാൻ എന്നെ കിട്ടില്ല. സന്യസിക്കാനും പോകുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണ്. ഉ​റ​പ്പാ​യും വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കും. അ​തൊരു പ്ര​ണയ വി​വാ​ഹ​മാ​യി​രി​ക്കും. അ​താ​രെ​ണ​ന്ന് സ​മ​യ​മാ​കു​മ്പോൾ അറിയിക്കുമെന്നും അമല പോൾ പറഞ്ഞു.


നേരത്ത, അമലയും വിജയും പുനർ വിവാഹിതരാവുന്നുവെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇത് വിജയ് തന്നെ നിഷേധിക്കുകയായിരുന്നു. 2014​ലാ​ണ് അ​മ​ല​യും വി​ജ​യും വിവാഹിതരായത്. ര​ണ്ടാം വി​വാഹ വാർ​ഷി​ക​ത്തി​നു മുമ്പ് ത​ന്നെ ഇ​രു​വ​രും വി​വാ​ഹ​മോ​ച​ന​ക്കേ​സ് ഫ​യൽ ചെ​യ്തു.

അ​മ​ല​യ്ക്ക് സി​നി​മ​യിൽ സ​ജീ​വ​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് വി​വാ​ഹ​മോ​ച​ന​ത്തിൽ എ​ത്തി​ച്ച​തെ​ന്നാ​ണ് വി​ജ​യു​ടെ വീ​ട്ടു​കാർ പ​റ​ഞ്ഞ​ത്. ഇതേക്കുറിച്ച് ഒരു അ​ഭി​പ്രാ​യ​വും ഇ​തു​വ​രെ അ​മ​ലാ പോൾ തു​റ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രു​മി​ച്ചു പോ​കാൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​പ്പോൾ ഇ​രു​വ​രും ചേർ​ന്ന് പി​രി​യാൻ തീ​രു​മാ​നിക്കുകയാ​യി​രു​ന്നു​വെ​ന്നാ​ണ് അ​മലയുടെ വിശദീകരണം. എന്നാൽ വിജയിയെ സുഹൃത്തെന്ന നിലയിൽ തനിക്കിപ്പോഴും ഇഷ്ടമാണെന്നും അമല പറയുന്നു.

ഞാൻ സന്യാസിനിയല്ല, പ്രണയിച്ച് തന്നെ വീണ്ടും വിവാഹം കഴിക്കുമെന്ന് അമല പോൾ

വി​വാ​ഹ​മോ​ചിതയായ  അ​മല ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും തിരക്കേറിയ നടിയായിക്കഴിഞ്ഞു.ഹെ​ബു​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ന്നഡ സി​നി​മ​യി​ലും അ​മല അ​ര​ങ്ങേ​റ്റം കു​റി​ച്ചു.  ജ​യ​റാം നാ​യ​ക​നായ അ​ച്ചാ​യൻ​സാ​ണ് ഒ​ടു​വിൽ റി​ലീ​സ് ചെ​യ്ത ചി​ത്രം. തി​രു​ട്ടു പ​യ​ലേ 2, വി ഐ.പി 2, ഭാ​സ്കർ ഒ​രു റാ​സ്കൽ, കെ. വി​നോ​ദി​ന്റെ പേ​രി​ടാ​ത്ത ദ്വി​ഭാ​ഷാ ചി​ത്രം, ക്വീ​നി​ന്റെ മ​ല​യാ​ളം സി​നി​മ, രാം കു​മാർ സം​വി​ധാ​നം ചെ​യ്യു​ന്ന മിൻ​മി​നി തു​ട​ങ്ങിയ ചി​ത്ര​ങ്ങ​ളിലും അമല അ​ഭി​ന​യി​ക്കു​ന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The Love Story, Marriage and Divorce of Actress Amala Paul and Director Vijay is well known to all. The issue is done and dusted, and the couple has moved on in their lives and careers. Amala Paul is keen on making a comeback to films and busy with those attempts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia