തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചു, പാര്‍ടി വോടുകള്‍ തനിക്ക് ലഭിച്ചില്ല; രൂക്ഷവിമര്‍ശനവുമായി നടന്‍ കൃഷ്ണകുമാര്‍
May 10, 2021, 19:14 IST
തിരുവനന്തപുരം: (www.kvartha.com 10.05.2021) തെരഞ്ഞടുപ്പ് പരാജയത്തില്‍ ബി ജെ പി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന നടന്‍ കൃഷ്ണകുമാര്‍. തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചു. പാര്‍ടി വോടുകള്‍ തനിക്ക് ലഭിച്ചില്ല. വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
സര്‍വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നുവെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് വ്യക്തിപരമായ വോടുകള്‍ ധാരാളം ഉണ്ടാകും. അതിന്റെ കൂടെ പാര്‍ടി വോടുകള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ വിജയ സാധ്യത ഉറപ്പായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, പാര്‍ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: District leadership failed in his constituency campaign and he did not get party votes; Actor Krishna Kumar with harsh criticism, Thiruvananthapuram, News, Cinema, Cine Actor, BJP, Politics, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.