ദിഷാ സാലിയാന്‍ മരണത്തിന് തൊട്ടുമുമ്പ് വിളിച്ചത് പോലീസിനെയല്ല; വിളിച്ചത് വിദേശത്തുള്ള സുഹൃത്തിനെ, എന്തായിരിക്കാം അവസാനമായി ദിഷാ സുഹൃത്തിനോട് സൂചിപ്പിച്ചിട്ടുണ്ടാവുക?
Sep 19, 2020, 14:11 IST
മുംബൈ: (www.kvartha.com 19.09.2020) അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയാന്‍ മരണത്തിന് തൊട്ടുമുമ്പ് വിളിച്ചത് പേലീസിനെ അല്ലെന്ന് റിപോര്‍ട്ട്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ സഹായത്തിന് വിളിച്ചിരുന്നെന്ന റിപോര്‍ട്ട് മുംബൈ പോലീസ് നിഷേധിച്ചു. ദിഷാ അവസാനമായി വിളിച്ചത് വിദേശത്തുള്ള സുഹൃത്തിനെയാണെന്ന് പോലീസ് വെള്ളിയാഴ്ച വ്യക്തമാക്കി.
ദിഷാ സാലിയാന്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവരെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടതെന്നും ബി ജെ പി നേതാവ് നാരായണ്‍ റാണെ ആരോപിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ദിഷാ സഹായം അഭ്യര്‍ഥിച്ച് പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100 ല്‍ വിളിച്ചിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
എന്നാല്‍ വിദേശത്തുള്ള അങ്കിത എന്ന സുഹൃത്തിനെയാണ് അവര്‍ അവസാനം വിളിച്ചത്. അങ്കിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില കരാറുകള്‍ നഷ്ടമായ കാര്യം പറയാനാണ് ദിഷാ വിളിച്ചതെന്ന് അങ്കിത പറഞ്ഞു. ദിഷായെ ആശ്വസിപ്പിക്കുകയും നാട്ടിലെ സുഹൃത്തുക്കളെ വിളിച്ച് ദിഷായുടെ കാര്യം സംസാരിക്കുകയും ചെയ്തതായി അങ്കിത പോലീസിനോട് പറഞ്ഞു. ദിഷായുടെ മൃതദേഹം വിവസ്ത്രമായിരുന്നെന്ന ആരോപണം പോലീസ് നേരത്തേ നിഷേധിച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
ബോളിവുഡിലെ പല പ്രമുഖ താരങ്ങളുടെയും മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള ദിഷാ സാലിയാന്‍ ജൂണ്‍ എട്ടിനാണ് കെട്ടിടത്തിന് മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തത്. ദിവസങ്ങള്‍ക്കകം നടന്‍ സുശാന്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇതോടെ രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
അതേസമയം, ദിഷായുടെ മരണം സുശാന്തിനെ തളര്‍ത്തിയിരുന്നതായി സുഹൃത്ത് സിദ്ധാര്‍ഥ് പിഠാനി സിബിഐക്ക് മൊഴി നല്‍കിയതായി റിപേര്‍ട്ടുണ്ട്. മരണ വാര്‍ത്തയറിഞ്ഞ് സുശാന്ത് ബോധംകെട്ടു വീണു. തനിക്കും ഈ സ്ഥിതി വന്നേക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്തു. ദിഷ മരിച്ചദിവസം തന്നെയാണ് റിയ സുശാന്തിന്റെ വീടുവിട്ടുപോയത്. അതും സുശാന്തിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നെന്ന് സിദ്ധാര്‍ഥ് പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.