സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി നടിയുടെ ആത്മഹത്യാശ്രമം
Oct 4, 2016, 13:20 IST
ADVERTISEMENT
(www.kvartha.com 04.10.2016) സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി നടിയുടെ ആത്മഹത്യാശ്രമം. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാട്ട്‌സാപ്പിലൂടെ ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം പ്രചരിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ വിഡിയോ ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.
നെടുനാള്‍ വാടെ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് താരത്തിന്റെ ആത്മഹത്യാശ്രമം. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ലൊക്കേഷനില്‍ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് താരം പറയുന്നു. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ തന്നെ പീഡിപ്പിച്ചെന്നും ഈ വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വിഡിയോയില്‍ പറയുന്നു.
ഇതിനിടയില്‍ സംവിധായകന്‍ നടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ സംവിധായകന്‍ താരത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഒടുവില്‍ സംവിധായകന്റെ പീഡനം സഹിക്കാനാവാതെ താരം സിനിമയില്‍ നിന്നും പിന്‍വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകനെതിരെ നടികര്‍ സംഘം, സംവിധായകരുടെ സംഘം എന്നിവര്‍ക്ക് താരം പരാതി നല്‍കിയിട്ടുണ്ട്.
ഇതോടെ ശെല്‍വ അതിഥിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും നടിയുടെ സിനിമ - പരസ്യ ചിത്രീകരണ ലൊക്കേഷനില്‍ ചെന്ന് ബഹളം വെയ്ക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് നടി പോലീസിലും ഇതുസംബന്ധിച്ച് പരാതിപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ താരത്തിന്റെ കരിയറിനെയും ബാധിച്ചു. ഇതോടെ സിനിമയില്‍ നിന്നും താരം പുറത്തായി. ഇതേ തുടര്‍ന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ് : ''ഒരു വര്‍ഷമായി ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ട്. ആദ്യത്തെ നായകനെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റി മറ്റൊരു നായകനെ തീരുമാനിക്കുകയും അങ്ങനെ ചിത്രീകരണം സംവിധായകന്‍ മനഃപൂര്‍വം നീട്ടിവയ്ക്കുകയുമായിരുന്നു.

ഷൂട്ടിങ്ങിനിടെ ഫോണ്‍ പോലും ഉപയോഗിക്കാന്‍ തന്നെ അനുവദിച്ചിരുന്നില്ല. എപ്പോള്‍ ഉറങ്ങണമെന്നും എന്തു കഴിക്കണമെന്നും തീരുമാനിച്ചിരുന്നത് അയാളാണ്. മുറിയില്‍ വന്ന് ഉപദ്രവിക്കുമായിരുന്നു. അതൊക്കെ പറയാന്‍ പോലും തനിക്ക് പേടിയാണ്. രക്ഷപ്പെട്ടു പുറത്തുപോകണമെന്നു പറഞ്ഞപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു മര്‍ദിക്കും. തന്റെ ആദ്യ സിനിമയായിരുന്നു. എന്തുചെയ്യണമെന്നു പോലും അറിയില്ലായിരുന്നു വെന്നും താരം പറഞ്ഞു.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന താന്‍ ജോലി കളഞ്ഞ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയാണു സിനിമയില്‍ എത്തിയത്. ഈ സംഭവം കാരണം കരാര്‍ ഒപ്പിട്ട രണ്ടു ചിത്രങ്ങളും തനിക്ക് നഷ്ടപ്പെട്ടു. ഇതറിഞ്ഞതോടെ അമ്മ അസുഖം വന്ന് കിടപ്പിലായി. രണ്ട് അനിയത്തിമാരുമുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ എനിക്കു വന്ന മറ്റു ചിത്രങ്ങളൊക്കെ അയാള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു നഷ്ടപ്പെടുത്തിയതായും താരം പറയുന്നു.
പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ 'പൈസ വാങ്ങിയല്ലേ അഭിനയിക്കാന്‍ തീരുമാനിച്ചത്, അപ്പോള്‍ അയാള്‍ പറയുന്നതൊക്കെ അനുസരിക്കണം' എന്നാണ് പറഞ്ഞത്. നടികര്‍സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രസിഡന്റ് നാസറിന്റെ മാനേജര്‍ ആദ്യം പറഞ്ഞത്. ഒടുവില്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേക്കുറിച്ച് അന്വേഷിക്കുമെന്നു സംഘടന വ്യക്തമാക്കി. ഇതു മാധ്യമങ്ങളില്‍ വന്നാല്‍ കരിയറിനു പ്രശ്‌നമുണ്ടാകുമെന്നും പറഞ്ഞു. നടന്‍ വിശാല്‍ വിവരങ്ങള്‍ അന്വേഷിച്ചതായും താരം പറഞ്ഞു.
അതേസമയം നടിയുടെ ആരോപണങ്ങള്‍ സംവിധായകന്‍ നിഷേധിച്ചു. അതിഥി പച്ചക്കള്ളമാണ് പറയുന്നതെന്നും സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്നും സെല്‍വകണ്ണന്‍ പറഞ്ഞു.

Keywords: Director's Harassment: Actress Attempts Suicide, Television, hospital, Treatment, Threatened, Phone call, Report, Complaint, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.