വിമെന്‍ ഇന്‍ സിനിമ കലക്ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്; തീരുമാനം വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍

 


കൊച്ചി: (www.kvartha.com 04.07.2020) വിമെന്‍ ഇന്‍ സിനിമ കലക്ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിധു ഇക്കാര്യം അറിയിച്ചത്.

വിധുവിന്റെ കുറിപ്പ് വായിക്കാം:

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ല്യുസിസിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ.

വിമെന്‍ ഇന്‍ സിനിമ കലക്ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്; തീരുമാനം വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍

സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.'വിധു പറഞ്ഞു.

ഡബ്ല്യുസിസിയുടെ ആരംഭകാലം മുതല്‍ അവരുടെ നിലപാടുകള്‍ മാധ്യമങ്ങളിലേക്ക് എത്തിയിരുന്നത് പലപ്പോഴും വിധു വിന്‍സെന്റ് വഴിയായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ താരസംഘടനയ്ക്ക് അകത്തും പുറത്തും ഡബ്ല്യുസിസി ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. മലയാളത്തിലെ പ്രമുഖനടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സിനിമ രംഗത്തെ സ്ത്രീകളുടെ സുരക്ഷക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ് വിമെന്‍ ഇന്‍ കലക്ടീവ് രൂപീകരിച്ചത്.


Keywords:  Director Vidhu Vincent resigns from Women in Cinema Collective, Kochi, Facebook, post, Cinema, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia