Shaji Kailas | വോള്‍വോ എസ് യു വി സ്വന്തമാക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) വോള്‍വോ എസ് യു വി സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ക്കെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. 'കടുവ' സിനിമയുടെ വിജയത്തിനുശേഷം ഹിറ്റ് സംവിധായകന്‍ പുതിയ വാഹനം സ്വന്തമാക്കി എന്ന നിലയിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. സ്വീഡിഷ് വാഹനനിര്‍മാതാക്കളായ വോള്‍വോയുടെ ആഢംബര എസ് യു വി എക്സ്.സി 60 ആണ് സ്വന്തമാക്കിയതെന്നും പ്രചരിച്ചിരുന്നു.
Aster mims 04/11/2022

Shaji Kailas | വോള്‍വോ എസ് യു വി സ്വന്തമാക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്

എന്നാല്‍ ആ വാഹനം താന്‍ വാങ്ങിയതല്ലെന്നാണ് ഷാജി കൈലാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. നിര്‍മാതാവായ ഡോള്‍വിന്‍ കുര്യാകോസിനുവേണ്ടിയാണ് വാഹനം വാങ്ങിയതെന്നും താക്കോല്‍ വാങ്ങി തരികയും അനുഗ്രഹിക്കുകയും വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നും ഷാജി കൈലാസ് പറയുന്നു.

താക്കോല്‍ വാങ്ങുന്നതിന്റെ ചിത്രം വന്നതോടെയാണ് പുതിയ വാഹനം എടുത്തതായുള്ള വാര്‍ത്ത പ്രചരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജും, ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായിരുന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് അപര്‍ണ അഭിനയിക്കുന്നത്.

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാകോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂനിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

You Might Also Like:

Keywords: Director Shaji Kailas revealed truth of news that he acquired Volvo SUV, Kochi, Cinema, Director, Car, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia