അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.06.2020) മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍-49) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തും. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ് സച്ചിന്‍ തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെതുടര്‍ന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്റര്‍ ലേക്ക് മാറ്റിയ സച്ചി വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരിച്ചത്.

അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും

കൊടുങ്ങല്ലൂര്‍ ടി കെ എസ് പുരം കൂവ്വക്കാട്ട് പരേതനായ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനാണ്. 20 വര്‍ഷത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനാണ്. കൊടുങ്ങല്ലൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറിയില്‍ പത്താം ക്ലാസ് വരെ പഠിച്ച സച്ചി തുടര്‍ന്ന് മാല്യങ്കര എസ് എന്‍ എം കോളേജില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് എല്‍ എല്‍ ബിയും നേടി. വക്കീല്‍പ്പണിക്കിടെ സുഹൃത്തായ സേതുവുമായി ചേര്‍ന്നെഴുതിയ തിരക്കഥകളാണ് ഒട്ടേറെ ജനപ്രിയചിത്രങ്ങള്‍ക്ക് വഴിതുറന്നത്.

ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചിന്‍ സിനിമാരംഗം തിരഞ്ഞെടുത്തത്. സേതുവി നോടൊപ്പം ചേര്‍ന്നെഴുതിയ ചോക്ലേറ്റ് ആയിരുന്നു സച്ചിയുടെ ആദ്യസിനിമ. അദ്ദേഹത്തോടൊപ്പം തന്നെ മേക്കപ്പ്മാന്‍, റോബിന്‍ഹുഡ്, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി. അനാര്‍ക്കലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സച്ചി സംവിധാനം ചെയ്തതാണ്. രഞ്ജിത്ത് നിര്‍മിച്ച അയ്യപ്പനും കോശിയുമെന്ന ബോക്‌സോഫീസ് ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

റണ്‍ ബേബി റണ്‍ ആയിരുന്നു ആദ്യത്തെ സ്വതന്ത്രരചന. രാമലീല, ഷെര്‍ലെക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, ചേട്ടായീസ് എന്നിവയുടെ രചനയും സച്ചിയുടേതാണ്. സഹോദരങ്ങള്‍: മുരളി (ആര്‍ട്ടിസ്റ്റ്), രാധാകൃഷ്ണന്‍ (കോണ്‍ട്രാക്ടര്‍), സജിത.
  
Keywords:  News, Kerala, Kochi, Film, Director, Writer, Death, Hospital, Treatment, Funeral, Cinema, Director Screenwriter Sachys Funeral 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia