'ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ' മീ ടു ആരോപണത്തിനിരയായ മലയാളി റാപെർ സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞതിനെ അനുകൂലിച്ചവർക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു

 


കൊച്ചി: (www.kvartha.com 14.06.2021) മലയാളം സിനിമയിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര സംവിധായകനാണ് ഒമർ അബ്ദുൽ വഹാബ്. 2016ൽ ഹാപി വെഡിംഗിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം. എന്നാൽ മീ ടു ആരോപണ വിധേയനായ മലയാളി റാപെർ വേടൻ മാപ്പ് പറഞ്ഞതിനെ ലൈക്‌ അടിച്ചു സപോർട് നിന്നവർക്കെതിരെ കടുത്ത ആരോപണവുമയാണ് അദ്ദേഹം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർകെറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഡന വിഷയത്തിൽ ഉൾപെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം? ദിലീപ്‌ വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്‌, മറ്റൊരു പീഡനക്കേസ്‌ പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈകടിച്ച്‌ പിന്തുണക്കുന്നവർ! എന്നുമാണ് താരം ഫേസ്ബുകിൽ കുറിച്ചിരിക്കുന്നത്.

'ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ' മീ ടു ആരോപണത്തിനിരയായ മലയാളി റാപെർ സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞതിനെ അനുകൂലിച്ചവർക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു


ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ

പീഡനാരോപണം നേരിട്ട്‌ അതിനു മാപ്പ്‌ ചോദിച്ചുകൊണ്ട്‌ വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക് ചെയ്തത്‌ മലയാളത്തിലെ പ്രമുഖരായ 'പുരോഗമന കോമാളികൾ.'

പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർകെറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഡന വിഷയത്തിൽ ഉൾപെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം? ദിലീപ്‌ വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്‌, മറ്റൊരു പീഡനക്കേസ്‌ പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈകടിച്ച്‌ പിന്തുണക്കുന്നവർ!

അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത്‌ ഒരു 'ലൈകി'നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്ക്കൊപ്പമല്ല, മാപ്പ്‌ ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്‌? 'സ്ത്രീപക്ഷ' നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത്‌ നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.



Keywords:  News, Kerala, State, Director, Actor, Facebook, Social Media, Cinema, Film, Entertainment, Director Omar Lulu, Director Omar Lulu has posted a Facebook post against those who supported the Malayalee rapper's apology on social media.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia