SWISS-TOWER 24/07/2023

സംവിധായകന്‍ മോഹന്‍ രൂപ് മരിച്ചനിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 01.03.2016) ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപി(53) നെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കിഴക്കേക്കോട്ട മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ കരിമ്പനക്കല്‍ വീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

1984ല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ചഭിനയിച്ച വേട്ട എന്ന സിനിമയിലൂടെയാണ് ചലചിത്ര സംവിധാന രംഗത്തേക്ക് എത്തിയത്. നുള്ളി നോവിക്കാതെ, ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, ശില്‍പി, എക്‌സ്‌ക്യൂസ്മീ..ഏതു കോളജിലാ, സ്പര്‍ശം, തമിഴ് ചിത്രങ്ങളായ കണ്‍കള്‍ അറിയാമല്‍, തൂത്തുവന്‍ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. 

കേരളത്തില്‍ ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവവും മുസ്രിസ് പൈതൃകവും ഇന്ത്യയിലെ പുരാതന തുറമുഖങ്ങളും എല്ലാം ചേര്‍ത്ത് ഒരു ചരിത്ര ഡോക്യുഫിക്ഷന്‍ ഒരുക്കാനുള്ള തയാറെടുപ്പിനിടെയിരുന്നു മരണം.

ഭാരതീയ ലളിതകലാ അക്കാദമിയുടെ ഡോ. അംബേദ്കര്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
അന്തരിച്ച സംഗീത സംവിധായകന്‍ രാജാമണി, പ്രശസ്ത ഛായാഗ്രാഹകന്‍ സാലു ജോര്‍ജ് തുടങ്ങിയവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് മോഹനാണ്. നുള്ളി നോവിക്കാതെ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെയായിരുന്നു ഇത്. 

കലാഭവന്‍ മണിയെയും പ്രേംകുമാറിനെയും നായകനിരയിലേക്കുയര്‍ത്തിയത് മോഹന്‍രൂപിന്റെ എക്ക്യൂസ് മീ ഏതു കോളേജിലാഎന്ന ചിത്രമാണ്. സിദ്ദിഖിന്റെ തിരിച്ചു വരവിന് വഴിവെച്ച സ്പര്‍ശം സംവിധാനം ചെയ്തതും മോഹന്‍ ആയിരുന്നു.

നൂറിലധികം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പ്രീതയാണ് ഭാര്യ. മൃണാള്‍, നിള എന്നിവര്‍ മക്കളാണ്.

സംവിധായകന്‍ മോഹന്‍ രൂപ് മരിച്ചനിലയില്‍


Also Read:
നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Keywords:  Director Mohanroop who made 'Vetta' at the age of 21 no more, Thrissur, Mammootty, Cinema, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia