'സിനിമാക്കാരന്‍ ആയത് നന്നായി, വേറെ വല്ല ജോലിയുമായിരുന്നെങ്കില്‍, സിവനേ..! '; ജീത്തു ജോസഫിന് അഭിനന്ദന ട്രോളുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍
Feb 20, 2021, 09:15 IST
കൊച്ചി: (www.kvartha.com 20.02.2021) ദൃശ്യം 2 ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം തന്നെ ജീത്തുവിനുള്ള അഭിനന്ദന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്റിങ്ങായിരുന്നു. ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടു ഇപ്പോള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ അല്ലായിരുന്നുവെങ്കില്‍ ജീത്തു ജോസഫ് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുകയെന്നാണ് ട്രോള്‍ രൂപത്തില്‍ മിഥുന്‍ മാനുല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
സിനിമയില്‍ അല്ലായിരുന്നുവെങ്കില്‍ ജീത്തു ജോസഫ് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുകയെന്നാണ് ട്രോള്‍ രൂപത്തില്‍ മിഥുന്‍ ഫേസ്ബുകില്‍ കുറിച്ചത്. 'സിനിമാക്കാരന്‍ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ.. (സുരാജേട്ടന്‍ ഖജഏ ) ജീത്തു ജോസഫ്.. ഇഷ്ടം', എന്നായിരുന്നു മിഥുന്റെ ട്രോള്‍.
റിലീസിന് മുന്‍പ് ജീത്തു ജോസഫ് നല്‍കിയ അഭിമുഖങ്ങളാണ് ട്രോളര്‍മാരുടെ ശ്രദ്ധയില്‍ തടഞ്ഞിരിക്കുന്നത്. ദൃശ്യം സിനിമയില്‍ വലിയ ട്വിസ്റ്റുകള്‍ ഒന്നും തന്നെയില്ലെന്നും ഇതൊരു ഇമോഷണല്‍ ഡ്രാമയാണെന്നുമായിരുന്നു സംവിധായകന്‍ ജീത്തു അഭിമുഖങ്ങളില്‍ പറഞ്ഞത്. ജീത്തുവിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്.
'ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ, 'ജീത്തു ജോസഫ് ഇനി ക്രൈം ചെയ്താല്‍ കേരള പൊലീസ് അത് കണ്ടു പിടിക്കാന്‍ കുറെ ബുദ്ധിമുട്ടും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെയാണ് ചിന്തിക്കുന്നത്', ഇപ്രകാരമായിരുന്നു ജീത്തുവിനെക്കുറിച്ചുള്ള ട്രോളര്‍മാരുടെ ഭാവനകള്‍.
വ്യാഴാഴ്ച രാത്രിയോടെയാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തത്. മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യഭാഗത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ മികച്ച രീതിയിലാണ് രണ്ടാം ഭാഗവും ചെയ്തിരിക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. പിന്നാലെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറയുകയായിരുന്നു.
റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ദൃശ്യം 2 വിന്റെ മികവില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) 😂😂ജീത്തു ജോസഫ്.. ഇഷ്ടം ❤️❤️❤️❤️
Posted by Midhun Manuel Thomas on Friday, 19 February 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.