'ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ജോലിക്കു പോകാൻ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കിൽ മടിക്കേണ്ട, പ്രൈവറ്റ് മെസേജായി നിങ്ങളുടെ വിലാസം മാത്രം അയച്ചാൽ മതി' സഹായവാഗ്ദാനവുമായി ജൂഡ് ആന്റണി ജോസഫ്
May 16, 2021, 13:50 IST
കൊച്ചി: (www.kvartha.com 16.05.2021) കോവിഡ് എന്ന മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്‍ടമായവര്‍ നമുക്കിടയിലെ തന്നെ നിരവധിയാണ്. ആദ്യതരംഗത്തില്‍ നിന്നും എല്ലാം സാധാരണഗതിയിലേക്ക് വരുന്ന സമയത്താണ് ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും കോവിഡിന്റെ രണ്ടാം തരംഗം. പിന്നാലെ ഇപ്പോഴിതാ ന്യൂനമര്‍ദത്തെത്തുടര്‍ന്നുള്ള പേമാരിയും കടല്‍ക്ഷോഭവുമാണ് ജനങ്ങളെ വലയ്ക്കുന്നത്.
സര്‍കാരിന്‍റെ കൈത്താങ്ങിനൊപ്പം നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുവാൻ സമൂഹമാധ്യമങ്ങളിൽ നിരവധി ക്യാംപെയ്നുകള്‍ നടക്കുന്നുണ്ട്. കലാകായിക രംഗത്തെ നിരവധി പ്രമുഖർ ഇതിനോടകം തന്നെ ക്യാംപെയ്നിന്‍റെ ഭാഗമായിരിക്കുകയാണ്. ഇപ്പോഴിതാ ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി രംഗത്തെത്തിയിരിക്കുകയാണ്.
#JoinTheCause, #CopyAndPasteIfYouCanAndAreWillingToHelp എന്നീ ഹാഷ്‍ടാഗുകളില്‍ ആരംഭിച്ച ക്യാംപെയ്നിന്‍റെ സന്ദേശമാണ് ജൂഡ് ആന്‍റണിയും സ്വന്തം ഫേസ്ബുക് വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുരിതകാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ മടിച്ചുനില്‍ക്കാതെ സഹായം ചോദിക്കാന്‍ അഭ്യര്‍ഥിച്ചുള്ളതാണ് സന്ദേശം.

'ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ജോലിക്കു പോകാൻ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കിൽ മടിക്കേണ്ട, പ്രൈവറ്റ് മെസേജായി നിങ്ങളുടെ വിലാസം മാത്രം അയച്ചാൽ മതി. ഭക്ഷണ കിറ്റ് വീട്ടിലെത്തിയിരിക്കും. ഈ നന്മയിൽ എല്ലാവര്‍ക്കും പങ്കാളികളാകാം. ഈ മെസേജ് നിങ്ങളുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യൂ. നിങ്ങൾക്ക് വരുന്ന പ്രൈവറ്റ് മെസേജുകൾക്കു നിങ്ങളെക്കൊണ്ട് ആകുന്ന രീതിയിൽ സഹായിക്കൂ', എന്നാണ് ക്യാംപെയ്നിന്‍റെ ഭാഗമായുള്ള സന്ദേശം. വലിയ പ്രതികരണമാണ് ഫേസ്ബുകില്‍ ഈ ക്യാംപെയ്നിന് ലഭിക്കുന്നത്.
Keywords: News, Kochi, Director, Film, Entertainment, Cinema, Malayalam, COVID-19, Jude Anthany Joseph, Director Jude Anthany Joseph start a campaign for people.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.