കൊച്ചി : (www.kvartha.com 13.03.2017) ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. സംസ്‌കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും.
ലീഡര്‍, പുതിയ മുഖം, ഹീറോ, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങി ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് . ചെറു സിനിമകളുടെ സമാഹാരമായ ഡി കമ്പനി എന്ന സിനിമയില്‍ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. 2003ല്‍ ലീഡര്‍ എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തതെങ്കിലും പൃഥ്വിരാജിന് ആക്ഷന്‍ നായകനെന്ന ലേബല്‍ നല്‍കിയ പുതിയ മുഖം എന്ന സിനിമയായിരുന്നു സംവിധായകനെന്ന നിലയില്‍ ദീപന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.
2014ല്‍ സുരേഷ് ഗോപി, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയവര്‍ അഭിനയിച്ച ഡോള്‍ഫിന്‍ ബാര്‍ എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്. ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കു കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയറാമിനെ നായകനാക്കി 'സത്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.
ഭാര്യ ദീപ. മക്കള്‍: മാധവന്‍, മഹാദേവന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Director Deepan passes away, Kochi, Cinema, Entertainment, News, hospital, Treatment, Kerala.

Also Read:
സിനിമാ തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കിടയിലും പടം കഴിഞ്ഞശേഷവും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Director Deepan passes away, Kochi, Cinema, Entertainment, News, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.