'ഫഹദ്; അങ്ങയുടെ അഭിനയത്തിന്റെ തികവ് എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്, കണ്ടറിയേണ്ട ഒന്നാണ്' 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയെയും ഫഹദിനെയും പ്രശംസിച്ച് ബി ഉണ്ണി കൃഷ്ണന്‍

 


കൊച്ചി: (www.kvartha.com 01.07.2017) മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തെയും ഫഹദിനെയും പുകഴ്ത്തി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. 'ഫഹദ്; അങ്ങയുടെ അഭിനയത്തിന്റെ തികവ് എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്, കണ്ടറിയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.

'ഫഹദ്; അങ്ങയുടെ അഭിനയത്തിന്റെ തികവ് എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്, കണ്ടറിയേണ്ട ഒന്നാണ്' 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയെയും ഫഹദിനെയും പ്രശംസിച്ച് ബി ഉണ്ണി കൃഷ്ണന്‍

നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്' ചെയ്യുകയും കുറ്റം അല്ലെങ്കില്‍ വിചാരണ അല്ലെങ്കില്‍ ശിക്ഷ എന്നീ സംവര്‍ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിര്‍മിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റ് പലരേയും പോലെ, ഞാനും ഏറെ ആവേശത്തോടെ, പ്രതീക്ഷയോടെ കാണാന്‍ കാത്തിരുന്ന ചിത്രമാണ്, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും.' കണ്ടു. ഇഷ്ടമായി, വളരെയധികം. ലളിതമായ ഒരു കഥ. വളരെ റിയലിസ്റ്റിക്കായ ആഖ്യാനം, അഭിനേതാക്കളുടെ ഗംഭീരപ്രകടനം, മികച്ച സാങ്കേതിക ഘടകങ്ങള്‍, രാജീവ് രവിയുടെ ഛായാഗ്രഹണം ജിയുടെ തിരക്കഥ, ശ്യാം പുഷ്‌ക്കരന്റെ സര്‍ഗാത്മക ഇടപെടല്‍, സര്‍വോപരി ദിലീഷ് പോത്തന്റെ ആവിഷ്‌ക്കാര മികവ്. അദ്ദേഹം കുറിച്ചു.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മറ്റ് പലരേയും പോലെ, ഞാനും ഏറെ ആവേശത്തോടെ, പ്രതീക്ഷയോടെ കാണാന്‍ കാത്തിരുന്ന ചിത്രമാണ്, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും.' കണ്ടു. ഇഷ്ടമായി, വളരെയധികം. ലളിതമായ ഒരു കഥ. വളരെ റിയലിസ്റ്റിക്കായ ആഖ്യാനം, അഭിനേതാക്കളുടെ ഗംഭീരപ്രകടനം, മികച്ച സാങ്കേതിക ഘടകങ്ങള്‍, രാജീവ് രവിയുടെ ഛായാഗ്രഹണം, സജിയുടെ തിരക്കഥ, ശ്യാം പുഷ്‌ക്കരന്റെ സര്‍ഗ്ഗാത്മക ഇടപെടല്‍, സര്‍വ്വോപരി ദിലീഷ് പോത്തന്റെ ആവിഷ്‌ക്കാര മികവ്... നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്' ചെയ്യുകയും, കുറ്റം/ വിചാരണ/ ശിക്ഷ എന്നീ സംവര്‍ഗ്ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല. മജിസ്‌റ്റ്രേറ്റിന്റെ മകന്‍ ആര്‍ത്തിപിടിച്ച് ഭക്ഷണം കഴിക്കുന്നതിനെ പരിഹസിക്കുന്ന പോലിസുകാരനോട്, 'കളിയാക്കല്ലേ,സാറെ, ഈ പ്രായത്തില്‍ നല്ല വിശപ്പ് കാണുമെന്നു' ( യഥാര്‍ത്ഥ വാചകങ്ങള്‍ ഇതാവണമെന്നില്ല, ഓര്‍മ്മയില്‍ നിന്നെഴുതുന്നത്) പറയുന്ന കള്ളന്‍, തിരക്കഥയിലെ ഒരു 'യൃശഹഹശമി േേെൃീസല' ആണ്. ആ ഒരു

ചെറിയ സ്പര്‍ശ്ശത്തിലൂടെ കള്ളന്റെ യാതനാഭരിതമായ ഭൂതം മാത്രമല്ല , കള്ളന്മാരെ ഉണ്ടാക്കുന്ന വിശപ്പിന്റെ രാഷ്ട്രീയം കൂടിയാണ് വെളിപ്പെടുന്നത്. ഇങ്ങനെ എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്, ഈ സിനിമയില്‍. സുരാജും നായികയായ നിമിഷയും അലന്‍സിയറും മാത്രമല്ല, പോലിസുകാരായ പുതിയ അഭിനേതാക്കളെല്ലാം തകര്‍ത്തു. ഫഹദ്! ഒന്നും പറയാനില്ല. അയാളുടെ അഭിനയത്തിന്റെ തികവ് എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്, കണ്ടറിയേണ്ട ഒന്നാണ്. നിര്‍മ്മാതാവ് സന്ദീപിനും, കൂട്ടാളിക്കും അഭിനന്ദനങ്ങള്‍. പ്രിയ ദിലീഷ് പോത്തന്‍, എന്റെ സ്‌നേഹം, ആദരവ്, ആശ്ലേഷം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Summary: Director B Unnikrishna lauded 'Thondi muthalum Drikshakshiyum' film and actor Fahad Fazil. He mentioned in his Facebook post that Fahad acting cant be expressed but it has to witness by seeing the film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia