സിനിമാ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ ബില്‍ 4.32 ലക്ഷം! സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോ കണ്ട് ആരും ഞെട്ടണ്ട, സംഭവമിതാണ്
Oct 20, 2019, 21:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20/10/2019) സിനിമാ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ ബില്‍ 4.32 ലക്ഷം. സംവിധായകന്‍ അനീഷ് ഉപാസന പങ്കുവെച്ച ചിത്രം കണ്ട് മലയാളികള്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് കാര്യമറിഞ്ഞപ്പോള്‍ മൂക്കത്ത് കൈവെച്ചു. ഈ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നും സംവിധായകനും കൂട്ടരും കഴിച്ച 11 തരം ഭക്ഷണത്തിനും വെളളത്തിനും ചേര്‍ത്താണ് ഇത്ര തുകയായത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ.
ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ! എന്ന ക്യാപ്ഷനോട് കൂടിയാണ് അനീഷ് ഉപാസന ബില്ലിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ബില്ല് വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.
ഒരു ബിരിയാണിക്ക് 35,000 സൊമാലിലാന്റ് ഷില്ലിംഗും, ചപ്പാത്തിക്ക് 10,000, ദാള്‍ ഫ്രൈ- 25,000, കോഫി- 7,000, വെള്ളം- 5,000 എന്നിങ്ങനെയുമാണ് വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Entertainment, Trending, Cinema, Director Aniesh Upaasana's Fb post make fun
Keywords: Kerala, News, Entertainment, Trending, Cinema, Director Aniesh Upaasana's Fb post make fun

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.