Alphonse Puthren | 'ഞാന്‍ ആരുടെയും അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശവും നല്‍കിയിട്ടില്ല'; ഫേസ്ബുകില്‍ പ്രതിഷേധ സൂചകമായി മുഖംമറച്ചിട്ടുള്ള ചിത്രം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍

 



കൊച്ചി: (www.kvartha.com) ഫേസ്ബുകില്‍ പ്രതിഷേധ സൂചകമായി മുഖംമറച്ചിട്ടുള്ള ചിത്രം പങ്കുവച്ച് മലയാള സിനിമയിലെ മുന്‍നിര യുവ സംവിധായന്‍ അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം എത്തിയ അല്‍ഫോണ്‍സ് ചിത്രമായ 'ഗോള്‍ഡ്' പ്രേക്ഷകര്‍ക്ക് നിരാശയാണ് നല്‍കിയത്. പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. 

ഇവയോടുള്ള പ്രതിഷേധ സൂചകമായി ഇപ്പോള്‍ അല്‍ഫോണ്‍സ് തന്റെ മുഖം സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രം മാറ്റിക്കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 

Alphonse Puthren | 'ഞാന്‍ ആരുടെയും അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശവും നല്‍കിയിട്ടില്ല'; ഫേസ്ബുകില്‍ പ്രതിഷേധ സൂചകമായി മുഖംമറച്ചിട്ടുള്ള ചിത്രം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍


ഒപ്പം ഒറു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. താന്‍ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അല്‍ഫോണ്‍സ് പറയുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സൃഷ്ടികള്‍ കാണാമെന്നും സംവിധായകന്‍ കുറിച്ചു. 

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ഗോള്‍ഡ് 2022 ഡിസംബര്‍ 1നാണ് റിലീസ് ചെയ്തത്. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. 

ഫോസ്ബുക് കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ: 

'നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്... അത് നിങ്ങള്‍ക്ക് നല്ലതാണ്. എനിക്കു വേണ്ടിയല്ല. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ പ്രതിഷേധിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല അല്ലെങ്കില്‍ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ അവകാശം നല്‍കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സൃഷ്ടികള്‍ കാണാം. പിന്നെ എന്റെ പേജില്‍ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, ഞാന്‍ ഇന്റര്‍നെറ്റില്‍ അദൃശ്യനാകും. ഞാന്‍ പഴയതുപോലെയല്ല. ഞാന്‍ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴുന്നില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നു. എന്നെ വീഴ്ത്തിയ അതേ പ്രകൃതി തന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു'.




Keywords:  News,Kerala,State,Kochi,Facebook,Facebook Post,Social Media,Director,Cinema,Entertainment,Top-Headlines,Latest-News,troll,Criticism, Director Alphonse Puthren change his social media pages profile photo 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia