സംവിധായകൻ അലി അക്ബറിനോട് ഭഗവാൻ കൃഷ്ണൻ പറഞ്ഞത്

 


വയനാട്: (www.kvartha.com 04.12.2017) അലി അക്ബറെ നീ മുസ്ലിമായി അള്ളാഹുവിനെ വിളിച്ചോ ഞാൻ നിന്റെ കൂടെയുണ്ട്. ഇങ്ങിനെ പറയുന്ന കൃഷ്ണനെ വെറുക്കണോ ?പ്രശസ്ത സിനിമാ സംവിധായകൻ അലി അക്ബറിന്റേതാണ് ഈ വാക്കുകൾ. അലി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഭഗവാൻ കൃഷ്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്.

തന്റെ വീടിന് കൃഷ്ണ കൃപ എന്നു പേരിട്ടതിനെ കുറിച്ച് തന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ചില സംശയങ്ങളുണ്ട്. ഗീത പഠിക്കുമ്പോൾ മുസ്ലിമായ തനിക്കും സംശയം തോന്നി ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും, പിന്നെ ചിന്തിച്ചു ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണമെന്നാണ്. ആരോട് പ്രാർത്ഥിച്ചാലും കേൾക്കേണ്ടത് താനാണെന്നും കൃഷ്ണൻ പറയുന്നു. അങ്ങനെ പോകുന്നു അലി അക്ബറിന്റെ പോസ്റ്റ്.

സംവിധായകൻ അലി അക്ബറിനോട് ഭഗവാൻ കൃഷ്ണൻ പറഞ്ഞത്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്തുകൊണ്ട് കൃഷ്ണൻ ?എന്റെ ചില ബന്ധുക്കൾക്ക് സംശയം, എന്തിനാണ് എന്റെ വീടിനു കൃഷ്ണ കൃപ എന്നു പേരിട്ടത് ?ഗുരുവായൂരിൽ എന്നെ കേറ്റുമോ എന്നൊക്കെ. ഞാൻ ഗീത പഠിക്കുമ്പോൾ മുസ്ലിമായ എനിക്ക് സംശയം എനിക്ക് ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും അപ്പോഴാണ് ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണം, ആരാരോട് പ്രാർത്ഥിച്ചാലും കേൾക്കേണ്ടത് ഞാനല്ലേ. ഇത്രയ്ക്കും വിശാലമായി ഈശ്വരത്വത്തെ വിശകലനം ചെയ്ത ഏതു ദേവനുണ്ട് ഭൂവിൽ അലിഅക്ബറെ നീ മുസ്ലിമായി അല്ലാഹുവിനെ വിളിച്ചോ ഞാൻ നിന്റെ കൂടെയുണ്ട്... ഇങ്ങിനെ പറയുന്ന കൃഷ്ണനെ വെറുക്കാണോ ?.. നീ എന്നെ മാത്രം വിശ്വസിക്കണം ഇല്ലെങ്കിൽ നരകത്തിൽ ഇടും എന്നു പറയുന്ന പ്രവാചകനെക്കാൾ ഈ കൃഷ്ണൻ എത്ര കണ്ടു മേൽ എന്നു ഞാൻ പറയണോ.... എനിക്ക് കൃഷ്ണന്റെ പതിനെട്ടാം അദ്ധ്യായത്തിലെ വാക്കുകൾ ഏറ്റവും ശ്രേഷ്ഠമായി തോന്നുന്നു അർജുനാ ഞാൻ പറയാനുള്ളത് പറഞ്ഞു നീ ഇതിനെ മനനം ചെയ്തു സ്വീകരിക്കാവുന്നത് സ്വീകരിക്കുക അല്ലാത്തത് തള്ളുക... തള്ളാനൊന്നുമേ ഇല്ലെന്നു വ്യക്തം ഒരു നിർബന്ധവും ഇല്ല ഇത്തരത്തിൽ സംസാരിച്ച ഒരു ദൈവാംശത്തെ ലോകത്തു എവിടെയെയെങ്കിലും കാണിച്ചു തരാമോ, അതുകൊണ്ട് എനിക്ക് കൃഷ്ണൻ പ്രിയനാണ്, ഒന്നുമില്ലാതെ ഞാൻ ക്ഷീണിതനായിരുന്നപ്പോൾ, വട്ടപൂജ്യമായിരുന്നപ്പോൾ, ഞാനുണ്ടെടോ നിന്റെ കൂടെ എന്നു പറഞ്ഞ് എന്റെ കൂടെ നിന്ന എന്റെ കൃഷ്ണൻ മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച കൃഷ്ണൻ ആകൃഷ്ണനോടൊപ്പമാണ് ഞാൻ മുസ്ലിമായി കൊണ്ട് തന്നെ... എന്റെ കൂടെയുണ്ടാകണം കൃഷ്ണ ഞാൻ നിന്നേ ഭജിക്കുവോളോം, നീ എന്നെ ലോകത്തെ സ്നേഹിക്കുവാനും, ആദരിക്കുവാനും പഠിപ്പിച്ചു, എനിക്ക് പ്രിയമാണ് നിന്റെ പ്രകൃതി, എനിക്ക് പ്രിയം തന്നെ നിന്റെ സർവവും.

Summary: Director Ali Akbar posted about his worship with Lord Krishna. Lord asked him to be like Muslim and love him. Ali said. Also he says Lord Kirshna is not so cruel like prophet Muhammed to say worship only him.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia