ബോളിവുഡിൽ നിന്ന് മലയാളത്തിനൊരു നായകൻ

 


തിരുവനന്തപുരം: (www.kvartha.com 24.05.2017) ബോളിവുഡ് നടൻ ഡിനോ മോറിയ മലയാളത്തിലെത്തുന്നു. ബിജോയ് നന്പ്യാർ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലൂടെയാണ് ഡിനോ മോറിയ മോളിവുഡിലെത്തുന്നത്. ദുൽക്കർ സൽമാൻ ആണ് ചിത്രത്തിലെ മറ്റൊരു നായകൻ.

ചിത്രം തമിഴ്- മലയാളം ഭാഷകളിലാണ് ഒരുക്കുന്നത്. സൈനിക ഓഫീസറുടെ വേഷമാണ് ഡിനോയ്‌ക്ക്. ദീപ്തി സതിയാണ് ചിതത്തിലെ നായിക. ദീപ്തിയും സൈനിക ഓഫീസറുടെ വേഷത്തിലാണ്. സുഹാസിനി,​ നാസർ,​ നേഹ ശർമ്മ, മനോജ് കെ ജയൻ, ആൻ അഗസ്റ്റിൻ, സായ് ധൻസിക തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്.

ബോളിവുഡിൽ നിന്ന് മലയാളത്തിനൊരു നായകൻ

ദുൽക്കറിന്റെ അമ്മയും അച്ഛനുമായി സുഹാസിനിയും​ നാസറും എത്തുന്നു. നേഹ ശർമ്മയാണ് ചിത്രത്തിൽ ഡിനോയുടെ ജോഡിയായി എത്തുന്നത്. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. സൈനിക പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Filmmaker Bejoy Nambiar's upcoming Malayalam-Tamil bilingual Solo, has actors across South and North industries part of the cast. Now, we hear that Bollywood actor Dino Morea would make his Malayalam debut with the movie, which has Dulquer Salmaan in the lead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia