രാമലീലയുമായി ദിലീപ് ജൂലൈ ഏഴിനെത്തും

 


തിരുവനന്തപുരം: (www.kvartha.com 29.05.2017) നവാഗതനായ അരുൺ ഗോപി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന രാമലീല ജൂലായ് ഏഴിന് തിയേറ്ററുകളിലെത്തും. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രയാഗ മാർട്ടിനാണ് നായിക. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം.

ചിത്രത്തിൽ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. രാമനുണ്ണിയുടെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവർത്തനങ്ങളും നർമത്തിൽ ചാലിച്ച് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സച്ചിയാണ്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
രാമലീലയുമായി ദിലീപ് ജൂലൈ ഏഴിനെത്തും

മുകേഷ്,സിദ്ദിഖ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ,അനിൽ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. രാധികാ ശരത്കുമാർ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാലിദ്വീപിൽ ചിത്രീകരിച്ച രംഗങ്ങളും സിനിമയുടെ പ്രത്യേകതയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  Ramaleela  directed by Arun Gopy and scripted by Sachy, has Dileep playing a politician named Ramanunni and Prayaga Martin as the lead actress. Now, the director has revealed the release date of the film - July 7.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia