താടി വച്ച് മുണ്ടും ഷര്‍ട്ടുമിട്ട് ദിലീപ്; ചുരിദാറണിഞ്ഞ് മാസ്‌ക് വച്ച് നാടന്‍ ലുക്കില്‍ കാവ്യ; ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 


കൊച്ചി: (www.kvartha.com 10.11.2020) കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മാസ്‌ക് വച്ച് ചുരിദാറണിഞ്ഞ് നാടന്‍ ലുക്കില്‍ കാവ്യയെ കാണാം. താടി വച്ച് മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. മിഴി രണ്ടിലും സിനിമയിലെ ഭദ്രയെയും കൃഷ്ണകുമാറിനെയും ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പ് ആണ് രണ്ടുപേരുടേയുമെന്നാണ് ആരാധകരുടെ പക്ഷം.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. അതുകൊണ്ടുതന്നെ പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താടി വച്ച് മുണ്ടും ഷര്‍ട്ടുമിട്ട് ദിലീപ്; ചുരിദാറണിഞ്ഞ് മാസ്‌ക് വച്ച് നാടന്‍ ലുക്കില്‍ കാവ്യ; ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Keywords:  Dileep surprises in new look, photo with Kavya goes viral, Kochi,News,Kavya Madhavan, Dileep, Cine Actor, Actress, Social Media, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia