ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  (www.kvartha.com 30.08.2016) കാവ്യ- ദിലീപ് വിവാഹം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതുസംബന്ധിച്ച് നിരവധി വ്യാജവാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്തമായ ഒരു ഉത്തരവുമായി ദിലീപും കാവ്യയും ഒരുമിച്ച് രംഗത്തെത്തിയിരിക്കയാണ്. ഇതാദ്യമായാണ് ഇവരിരുവരും ഒരുമിച്ച് അഭിമുഖത്തിന് എത്തുന്നത്. വനിതയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇരുവരും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. 
 
ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവയ്ക്കാനാവില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കും. ഇപ്പോള്‍ മനസില്‍ മറ്റൊന്നുമില്ല. പിന്നെ, വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.' ദിലീപ് പറഞ്ഞു. മീനൂട്ടിയും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് 'അത് അപ്പോഴല്ലേ' എന്നു പറഞ്ഞ് പൊട്ടിച്ചിരിയായിരുന്നു മറുപടി.
 
ദിലീപ്- കാവ്യ വിവാഹവാര്‍ത്തകളെക്കുറിച്ച് കാവ്യയുടെ മറുപടി ഇങ്ങനെയായിരുന്നു; എല്ലാ മാസവും ഞങ്ങളുടെ വിവാഹത്തെ കുറിച്ച് വാര്‍ത്തയുണ്ടാകാറുണ്ട്. 2015 ജനുവരി 16 എന്ന ദിവസമാണ് വിവാഹവാര്‍ത്ത ആദ്യം കേട്ടത്. പിന്നെ ഓരോ മാസവും പതിനാറാം തിയതിയാക്കി അപ്‌ഡേഷന്‍ വരും. ഏറ്റവും അവസാനം ജൂണ്‍ 20 എന്നു കേട്ടു.
 
   വിവാഹവാര്‍ത്ത പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തിയെന്ന മട്ടിലുള്ള വ്യാജ പത്രകട്ടിംഗ് പോലും കണ്ടിരുന്നു. അവസാനം ഫേസ്ബുക്ക് പേജില്‍ ഇതല്ല സത്യം എന്നെഴുതേണ്ടിവന്നു. ഇതുകേള്‍ക്കുമ്പോഴേ വീട്ടിലേക്ക് ഫോണ്‍ വരാന്‍ തുടങ്ങും, അഭിനന്ദനം അറിയിക്കാന്‍. അതിനു മറുപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛനേയും അമ്മയെയും കാണുമ്പോഴാണു സങ്കടം. വിവാഹം ആയാല്‍ ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. 
 
   Keywords:  Dileep Kavya reposnse about wedding rumours, Daughter, Parents, Social Network, Phone call, Facebook, Cinema, Entertainment. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.