എനിക്കറിയാവുന്ന മഞ്ജു പാവമായിരുന്നു; അവള്‍ക്ക് അത് എന്നോട് പറയാമായിരുന്നു, ദിലീപിന്റെ വാക്കുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


(www.kvartha.com 27.11.2016) ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം നവംബര്‍ 25 ന് ദിലീപ് കാവ്യയുടെ കഴുത്തില്‍ താലികെട്ടി. മുമ്പ് പല തവണ മാധ്യമങ്ങള്‍ ഇരുവരേയും വിവാഹം കഴിപ്പിച്ചതാണെങ്കിലും ഇരുവരുടെയും യഥാര്‍ത്ഥ വിവാഹം പലരേയും ഞെട്ടിച്ചുകളഞ്ഞു. ദിലീപ് - കാവ്യ വിവാഹത്തിന്റെ തരംഗങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിട്ടില്ല. വിവാഹത്തിന് ശേഷം ഇരുവരും അന്നുതന്നെ ഹണിമൂണിനായി ദുബൈയിലേക്ക് പുറപ്പെടുകയും ചെയ്തു.

ഇതിനിടയില്‍ ദിലീപ് മു്മ്പ് ആദ്യ ഭാര്യ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. കാവ്യയുടെ ആദ്യ വിവാഹ ബന്ധം പിരിയാന്‍ കാരണം ദിലീപുമായുള്ള ബന്ധമാണെന്നതരത്തിലുള്ള ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരുടെയും വിവാഹത്തോടെ അതു സത്യമാണെന്ന അഭ്യൂഹങ്ങളും ഉണ്ടായി.

ഇതിനിടയിലാണ് മഞ്ജുവുമായുള്ള വിവാഹമോചനത്തിനു ശേഷം ദിലീപ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. തനിക്കറിയാവുന്ന മഞ്ജു വളരെ പാവമായിരുന്നു എന്ന് ദിലീപ് അഭിമുഖത്തില്‍ പറയുന്നു. 2014 ഏപ്രിലായിരുന്നു ദിലീപ് ഇതു പറഞ്ഞത്.

മാത്രമല്ല എന്നെയും കാവ്യയേയും ചേര്‍ത്തുള്ള വിവാദങ്ങളാണ് നിഷാലുമായുള്ള ബന്ധം തകരാന്‍ കാരണം എന്നരീതിയിലുള്ള വാര്‍ത്തകളും വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഒരു കുടുംബം തകരുമോ. പ്രത്യേകിച്ച് ഒരു നടന്റെ ജീവിതം. ലോകത്തിലെ മിക്ക നടന്മാരേക്കുറിച്ചും ഇത്തരം ഗോസിപ്പുകള്‍ വരാറുണ്ട് എന്നും ദിലീപ് അന്നു പ്രതികരിച്ചിരുന്നു.

കാവ്യയാണു ഞാനും മഞ്ജുവും പിരിയാന്‍ കാരണം എന്നത് കിംവദന്തിയാണ്. ഇനി അഥവാ അങ്ങനെയാണെങ്കില്‍ മഞ്ജുവിന് അത് എന്നോട് പറയാമായിരുന്നു. എനിക്ക് എന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജു എന്നും ദിലീപ് പറഞ്ഞിരുന്നു. ഏതു കുടുംബത്തിലും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുള്ളു. കുടുബത്തില്‍ പ്രശ്‌നം ഉണ്ടാകുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ കയറിവരാന്‍ അവസരം കൊടുക്കരുത്.

ചിലര്‍ ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ചു. എനിക്കറിയാവുന്ന മഞ്ജു പാവമായിരുന്നു. പല കുടുംബത്തിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്റെ കുടുംബത്തില്‍ അതു സംഭവിക്കില്ല എന്ന് ഞാന്‍ വിശ്വസിച്ചു. അത്രയേറെ സന്തോഷത്തോടെയാണു 14 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചതെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia