നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങളില്‍ ദിലീപ് ഉന്നംവെക്കുന്നത് മഞ്ജുവിനെയോ? വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നറിയാതെ 'അമ്മ'

 


കൊച്ചി : (www.kvartha.com 24.06.2017) നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങളില്‍ ദിലീപ് ഉന്നംവെക്കുന്നത് മഞ്ജുവിനെയാണെന്ന് സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് നിലവില്‍ ഉയരുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപും നാദിര്‍ഷയും മാത്രമാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 

ഇരുവരും വളരെ കരുതലോടുകൂടിയാണ് വിവാദങ്ങളോട് പ്രതികരിച്ചതും. അതേസമയം ദിലീപ് ഉന്നം വെക്കുന്നത് മഞ്ജുവിനെയാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാകാം സിനിമാ മേഖലയില്‍ നിന്നുള്ള മറ്റാരും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല. എന്നാല്‍ വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നറിയാതെ കുഴങ്ങുകയാണ് താരസംഘടനയായ അമ്മ.

പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിനെഴുതിയതെന്ന് പറയുന്ന കത്ത് ശനിയാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ കത്തില്‍ നടിയുമായി അടുത്ത ബന്ധമുള്ളവരും നടനോട് ശത്രുതയുള്ളവരും തന്നെ വന്ന് കാണുന്നുണ്ടെന്ന് പറഞ്ഞിരുന്നു.


 നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങളില്‍ ദിലീപ് ഉന്നംവെക്കുന്നത് മഞ്ജുവിനെയോ? വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നറിയാതെ 'അമ്മ'

കേസിന്റെ തുടക്കത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ താരത്തെ പരസ്യമായി പിന്തുണച്ച് ചിലര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, നിലവില്‍ പരസ്യപ്രതികരണങ്ങള്‍ നാദിര്‍ഷയിലും ദിലീപിലും ഒതുങ്ങിയിരിക്കുകയാണ്. 

മാധ്യമങ്ങള്‍ പലരുമായും ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ആരും പരസ്യപ്രതികരണത്തിന് തയ്യാറാകുന്നില്ല. ആരുടെ ഭാഗത്താണ് ശരിയെന്ന് അറിയാത്തതിനാല്‍ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അംഗങ്ങള്‍ക്ക് സംഘടനയുടെ നിര്‍ദേശവുമുണ്ട്. സിനിമയിലെ വനിതാകൂട്ടായ്മയുടെ പ്രതികരണവും സംഘടന നിരീക്ഷിക്കും.

Also Read:
കോളജില്‍ അഡ്മിഷന്‍ ഉറപ്പാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടല്‍; ചതിയില്‍ വീഴരുതെന്ന് മാനേജ്‌മെന്റ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep filed a complaint of blackmailing in actress kidnapping case, Kochi, Controversy, Media, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia