ദിലീപിന് പിന്തുണയേറുന്നു: നടന്‍ സിദ്ദിഖിന് പിന്നാലെ അനുകൂലിച്ച് ശ്രീശാന്തും രംഗത്ത്; ഫാന്‍സ് അസോസിയേഷന്‍ ദിലീപിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങി
Jul 13, 2017, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 13.07.2017) നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായാലെന്താ... ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് ഇപ്പോള്‍ ഒരുവിഭാഗം ആരാധകരുടെയും സഹപ്രവര്‍ത്തകരുടേയും വിശ്വാസം. അതുകൊണ്ടുതന്നെ അവര്‍ സോഷ്യല്‍ മീഡിയയില്‍ ദിലീപിനുവേണ്ടി പ്രചാരണവും ആരംഭിച്ചു. നേരത്തെ ദിലീപിനെ പിന്തുണച്ച് ചലച്ചിത്ര മേഖലയില്‍ നിന്നും സിദ്ദിഖ് എത്തിയിരുന്നു. അതിനുപിന്നാലെ ക്രിക്കറ്റ് താരം ശ്രീശാന്തും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കയാണ്.
ദിലീപിനെ ക്രൂശിക്കരുതെന്നാണ് ശ്രീശാന്തിന്റെ അപേക്ഷ. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതിവിധി വരുന്നതുവരെ കാത്തിരിക്കണം. അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നുമാണ് ശ്രീശാന്തിന്റെ അഭിപ്രായം. കേസില്‍ അദ്ദേഹം ആരോപണ വിധേയന്‍ മാത്രമാണെന്നും ശ്രീ അഭിപ്രായപ്പെട്ടു.
അതിനിടെ ദിലീപിനെ ഫാന്‍സ് അസോസിയേഷനും കൈവിട്ടുവെന്ന മാധ്യമവാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റിയാസ് ഖാന്‍ രംഗത്തെത്തിയിരിക്കയാണ്. ആള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും ദിലീപേട്ടനെ കൈയൊഴിഞ്ഞു എന്ന വാര്‍ത്ത തെറ്റെന്ന് റിയാസ് ഖാന്‍ പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ നൂറുശതമാനം ദിലീപേട്ടനൊപ്പമായിരിക്കുമെന്നും റിയാസ് ഖാന്‍ അറിയിച്ചു.
ദിലീപ് ഫാന്‍സ് അസോസിയേഷന്‍ തല്‍ക്കാലം ദിലീപിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നാണ് നേരത്തെ വാര്‍ത്ത പ്രചരിച്ചത്. സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ച ചെയ്തശേഷം മാത്രം ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാവൂ എന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു.
അറസ്റ്റിനുശേഷം ബോക്‌സര്‍ ഷാഫി എന്ന ആരാധകന്റെ പോസ്റ്റ് ഇങ്ങനെയാണ്;

ജന മനസുകളില്‍ ഞങ്ങളിന്നും കൊതിക്കുന്നു അങ്ങയുടെ മാസ്മരിക അഭിനയത്തിന് . ഇരട്ട നീതിയും മേലാളമ്മാരുടെ അടിച്ചേല്പ്പിക്കുന്ന നിയമ വ്യവസ്ഥയും കണ്ട് മടുത്ത ഞങ്ങള്‍ക്ക് ദിലീപെന്ന നടന്‍ കുറ്റക്കാരനായി കാണാന്‍ പറ്റില്ലാ. ഗോപാലകൃഷ്ണനെന്ന വ്യക്തിയെ നിങ്ങള്‍ക്ക് തുറങ്കിലടയ്ക്കാനേ പറ്റിയിട്ടുള്ളൂ . ദിലീപെന്ന നടന്‍ ഇന്നും ഞങ്ങളോടൊപ്പമുണ്ട് അതു പോലെ എന്നും ഉണ്ടാവും..
വ്യക്തി പ്രശ്‌നങ്ങളെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കുലം കുത്തി നടമ്മാരും ആഘോഷമാക്കുമ്പോള്‍ ജനപ്രിയ നായകനോടൊപ്പം ഞങ്ങളുണ്ടെന്ന വാക്കുകള്‍ ദൃഢനിശ്ചയത്തോടെ കുത്തിക്കുറിക്കട്ടേ... എന്നിങ്ങനെയാണ്.

Also Read:
കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep fans association support Dileep, Kochi, Social Network, Cricket, Allegation, Arrest, Police, News, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.